കാഞ്ഞങ്ങാട്:’കഴിഞ്ഞ 30 വര്‍ഷമായി ബേഡഡുക്ക പഞ്ചായത്തിനെ വികസനകാര്യത്തില്‍ പിന്നോട്ട് നയിക്കുകയാണ് സിപിഎം ചെയ്തിട്ടുള്ളതെന്ന് ബിജെപി പറഞ്ഞു. 30 വര്‍ഷമായി എല്‍ഡിഎഫ് പ്രതിപക്ഷമില്ലാത്ത ഭരണമാണ് ബേഡഡുക്ക പഞ്ചായത്തില്‍ നടത്തുന്നത്. അതുകൊണ്ട് തന്നെ വികസന മുരടിപ്പും സ്വേഛാധിപത്യവുമാണ് കൊടികുത്തി വാഴുന്നത്. വികസന കാര്യങ്ങള്‍ തോന്നുംപടിയാണ്. ആകെയുള്ള 17 സീറ്റില്‍ 16 സിപിഎമ്മും1 സീറ്റില്‍ സിപിഐയുമാണുളളത്. ഇത് അഞ്ച് കൊല്ലം മുമ്പുള്ള കഥ. എന്നാല്‍ ഇന്ന് സ്ഥിതി മാറി. സിപിഎമ്മിന്റെ ഭരണത്തിലും ബേഡകം ഏരിയ കമ്മറ്റിയിലെ വിഭാഗീയതയിലും മനം മടുത്ത യുവാക്കള്‍ ഇന്ന് ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ഇത് സിപിഎമ്മിനുള്ളില്‍ ഭയപ്പാടുണ്ടാക്കിയിട്ടുണ്ട്. അവരുടെ തട്ടകത്തില്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ടുപോയവര്‍ തന്നെ ബിജെപിയുടെ ശക്തരായ പ്രവര്‍ത്തകരായി മാറിയിട്ടുണ്ട്.
ബേഡഡുക്ക, കോടോം ബേളൂര്‍ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പിണ്ടിക്കടവ് തൂക്കുപാലം 20 വര്‍ഷത്തിലധികമായി തകര്‍ന്നുകിടക്കുന്നു. പാലത്തിന്റെ പലകകള്‍ ഇളകി വീണ് ഇരുമ്പ് കമ്പികളില്‍ കൂടിയാണ് സ്കൂള്‍ കുട്ടികളും മുതിര്‍ന്നവരും യാത്രചെയ്യുന്നത്. ഇരു പഞ്ചായത്തുകളും ചേര്‍ന്നാണ് പാലം അറ്റകുറ്റപ്പണി നടത്തേണ്ടത്. എന്നാല്‍ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളുടെ ദൗര്‍ഭാഗ്യമെന്ന് പറയട്ടെ ഈ രണ്ടു പഞ്ചായത്തുകളും വര്‍ഷങ്ങളായി ഭരിക്കുന്നത് എല്‍ഡിഎഫാണ്. കോടോം ബേളൂര്‍ പഞ്ചായത്ത് കഴിഞ്ഞ് 40 വര്‍ഷത്തിലധികമായി സിപിഎം ഭരിക്കുന്നു. ബേഡഡുക്ക പഞ്ചായത്തിലെ രാമങ്കയം കുടിവെള്ള പദ്ധതി പ്രവര്‍ത്തനം ഒച്ചിന്റെ വേഗതയിലാണ്. പുലിക്കോട്, കൊല്ലംപണ, പള്ളത്തിങ്കാല്‍ വളവ് എന്നിവടങ്ങളില്‍ ജലസംഭരണികള്‍ സ്ഥാപിച്ചിട്ടുണ്ട്. 10 കോടിയുടെ പദ്ധതിയാണ് ഇഴഞ്ഞുനീങ്ങുന്നത്.
വികസന കാര്യങ്ങളിലല്ലെങ്കിലും വികസനരാഹിത്യത്തിന്റെ കാര്യത്തില്‍ കോടോം ബേളൂരും, ബേഡഡുക്കയുടെ ഒരമ്മയുടെ മക്കളാണ്. കോടോം ബേളൂര്‍ പഞ്ചായത്തില്‍ സാര്‍ക്ക് കുടിവെള്ള പദ്ധതിയും ആരംഭിച്ചിട്ട് 15 വര്‍ഷത്തിലധികമായി. ഇപ്പോഴും പണി തുടരുന്നു. ബേഡകം പൂക്കുന്നത്ത് പാറ കോളനി വികസനത്തിന് 4 ലക്ഷം രൂപ പഞ്ചായത്ത് പാസാക്കിയിരുന്നു. പണം എവിടെ പോയെന്ന് ആര്‍ക്കുമറിയില്ല. കോളനിയില്‍ വികസനം നടന്നില്ല. പഞ്ചായത്തിലെവിടെയും പൊതുകക്കൂസുകളില്ല. കുടവെള്ളത്തിനായി കുഴിച്ച കുഴല്‍ കിണറുകളില്‍ അഴിമതി. ഓവുചാലുകളില്ല. പഞ്ചായത്ത് മരാമത്ത് പണികള്‍ ചെയ്യുന്നത് സ്ഥിരമായി ഒരു കോണ്ട്രാക്ടര്. ടെണ്ടര്‍ നടന്നാലും കോണ്ട്രാക്ടര് മാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. തൊഴിലുറപ്പ് പദ്ധതിയിലും രാഷ്ട്രീയം. പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന ഒരു ചെറുകിട വ്യവസായം പോലും പഞ്ചായത്തിനകത്തില്ല. ഉണ്ടായിരുന്ന തൊഴില്‍ സംരംഭങ്ങളായ കൊളത്തൂരിലെ ത്രിവേണി കാലിത്തീറ്റ നിര്‍മാണ കേന്ദ്രം, കുണ്ടംകുഴിയിലെ ബേഡകം ടൈല്‍സ് ഫാക്ടറി എന്നിവ അടച്ചുപൂട്ടി. ആരും എതിര്‍ക്കാനില്ലാതെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ചെറിയ വികസനങ്ങള്‍ നടത്തി കീശവീര്‍പ്പിക്കുകയാണ് ഭരണാധികാരികള്‍. ഇതിനെതിരെയുള്ള വോട്ടര്‍മാരുടെ പ്രതിഷേധമാണ് ബേഡഡുക്ക പഞ്ചായത്തിലെ ബിജെപിയുടെ വളര്‍ച്ച. ഇതുവരെ ഭീതിപ്പെടുത്തി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സമ്മതിക്കാത്ത വാര്‍ഡുകളില്‍ (മത്സരിക്കാനോ വെട്ടുചെയ്യാനോ സമ്മതിച്ചിട്ടില്ല) ഇത്തവണ ബിജെപി സ്വാധീനമുളള 9 വാര്‍ഡുകളില്‍ തനിച്ച് മത്സരിക്കുന്നു. മറ്റു നാലുവാര്‍ഡുകളില്‍ സ്വതന്ത്രന്മാരെ പിന്തുണയ്ക്കും. ശക്തമായ പ്രവര്‍ത്തനത്തിലൂടെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച് വികസന മുരടിപ്പിന് തടയിടാനാണ് ബിജെപി നേതൃത്വം ശ്രമിക്കുന്നത്. ഇതിന് ജനങ്ങള്‍ നല്കുന്ന പ്രത്യക്ഷവും പരോക്ഷവുമായ സഹകരണമാണ് ബിജെപിയുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: