ന്യൂദല്‍ഹി: രക്തബാങ്കുകളില്‍ നിന്നും രക്തം മറ്റൊരു രക്തബാങ്കിലേക്ക് കൈമാറുന്നതിന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി. രക്തത്തിന്റെയും ഘടകങ്ങളുടെയും ശരിയായ ഉപയോഗത്തിന് ഇത് സാധിക്കുമെന്ന് മന്ത്രാലയം വിലയിരുത്തുന്നു. ഇത്‌സംബന്ധിച്ച് നാഷണല്‍ ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സില്‍ ശുപാര്‍ശ ചെയ്തിരുന്നു.
ഇതിന്റെ ആദ്യപടിയായി ഒരു രക്തബാങ്കില്‍ നിന്നും രക്തം മറ്റൊരു രക്തബാങ്കിലേക്ക് കൈമാറാം. ഇതൊരിക്കലും നേരത്തെയായിരിക്കരുത്. രക്തത്തിന്റെ ആവശ്യത്തിനനുസരിച്ചായിരിക്കണം കൈമാറ്റം. ശരിയായ രീതിയിലും ഗുണപരമായ രീതിയിലമായിരിക്കണം കൈമാറ്റം.
പ്ലാസ്മ കൈമാറ്റം ചെയ്യുമ്പോള്‍ ഒരു ലിറ്ററിന് 1600 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. കൈമാറ്റം പണം ലക്ഷ്യം വച്ചുള്ളതായിരിക്കരുത്. ആവശ്യത്തിനനുസരിച്ചായിരിക്കണം. ജീവന്‍ രക്ഷിക്കുന്നതിനായിരിക്കണം രക്തം കൈമാറ്റം ചെയ്യേണ്ടതെന്നും മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമുണ്ട്.
















