മുംബൈ: പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് ഷഹരിയാര്‍ ഖാനെതിരേ പ്രതിഷേധവുമായി ശിവസേന പ്രവര്‍ത്തകര്‍ ബിസിസിഐ ഓഫീസിലേക്ക് തള്ളികയറി.
ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഷെഹരിയാര്‍ ഖാനുമായി ശശാങ്ക് മനോഹര്‍ ചര്‍ച്ച നടത്താനിരിക്കെയാണ് ശിവസേനയുടെ പ്രതിഷേധം.
ബിസിസിഐ അദ്ധ്യക്ഷന്‍ ശശാങ്ക് മനോഹറെ ഘെരാവോ ചെയ്ത പ്രവര്‍ത്തകരെ പോലീസ് എത്തി നീക്കുകയായിരുന്നു.
ഷെഹരിയാര്‍ ഖാന്‍ ഗോ ബാക് വിളികളുമായി ബിസിസിഐ ഓഫീസിലെത്തിയ സംഘം ബിസിസിഐ അദ്ധ്യക്ഷന്‍ ശശാങ്ക് മനോഹറുമായി ഏറെ നേരെ വാഗ്വാദത്തിലേര്‍പ്പെടുകയും ചെയ്തു.
ബിസിസിഐ അദ്ധ്യക്ഷന്റെ ഓഫീസ് മുറിയിലേക്ക് തള്ളിക്കയറി അദ്ദേഹത്തിന്റെ മേശയ്‌ക്ക് ചുറ്റും നിന്നായിരുന്നു മുദ്രാവാക്യം മുഴക്കിയത്. പാകിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയ സംഘം പാകിസ്ഥാനുമായി ഒരു ക്രിക്കറ്റ് ബന്ധവും അനുവദിക്കില്ലെന്നും വിളിച്ചുപറയുന്നുണ്ടായിരുന്നു.
ജഗ്മോഹന്‍ ഡാല്‍മിയ അന്തരിച്ചതിനെ തുടര്‍ന്നാണ് അടുത്തിടെ ശശാങ്ക് മനോഹര്‍ ബിസിസിഐ അദ്ധ്യക്ഷസ്ഥാനത്ത് എത്തിയത്. നേരത്തെ ഡാല്‍മിയ ആയിരുന്നു ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നയിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് ക്രിക്കറ്റ് മത്സരങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഷെഹരിയാര്‍ ഖാന്‍ ഇന്ത്യയില്‍ എത്തിയത്.
















