വത്തിക്കാന്‍ സിറ്റി: വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളെ ഫ്രാന്‍സിസ് പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. കൊച്ചുത്രേസ്യയുടെ പിതാവ് ലൂയീസ് മാര്‍ട്ടിനേയും മാതാവ് സെലി ഗൂറിയേയുമാണ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്.
ആദ്യമായാണ് ഒരുമിച്ച് ദമ്പതിമാരെ വിശുദ്ധരായി പ്രഖ്യാപിക്കുന്നത്. ഫ്രാന്‍സിലെ ലിസ്യൂവിലാണ് ഇവരുടെ കുടുംബം കഴിഞ്ഞിരുന്നത്. ലൂയീസ് മാര്‍ട്ടിന്‍ വാച്ച് നിര്‍മാതാവായിരുന്നു. 1925 മെയ് 17 നാണ് കൊച്ചുത്രേസ്യ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടത്.















