കാണ്‍പൂര്‍: യുപിയിലെ കാണ്‍പൂരില്‍ 13കാരനെ കുതിരയുടെ പിന്നില്‍ കെട്ടിവലിച്ചു, ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ വച്ച് മരണമടഞ്ഞു.
കാണ്‍പൂര്‍ ദേഹതിലെ രാജ്പുര്‍വ്വയിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കാന്‍ എത്തിയപ്പോഴാണ് വ്യാഴാഴ്ച നടന്ന സംഭവം പുറത്തറിഞ്ഞത്. ആകാശ് ആണ് കൊല്ലപ്പെട്ടത്.
ആകാശും സഹോദരന്‍ മൊഹിതും (8) കാലിക്ക് തീറ്റയനേ്വഷിച്ച് കാട്ടില്‍ പോയിരുന്നു. ശത്രുത പുലര്‍ത്തിയിരുന്ന അയല്‍ക്കാരായ മേഘനാഥും മകന്‍ മദരിയും എത്തി ഇവരെ മര്‍ദ്ദിച്ചു. ഇതിനെ എതിര്‍ക്കുകയും അലറിക്കരയുകയും ചെയ്തപ്പോള്‍ അവര്‍ ആകാശിനെ പിടിച്ച് കുതിരയുടെ പിന്നില്‍ കയറിട്ട് കെട്ടി ഇരുപതു മിനിറ്റോളം വലിച്ചു.
ഗുരുതരമായി പരിക്കേറ്റ ആകാശിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മേഘനാഥിനും മകനും എതിരെ കേസ് എടുത്തിട്ടുണ്ട്.
















