ജി.മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന പാവാടയില്‍ തമിഴ് നടന് വിജയ്യുടെ കടുത്ത ആരാധകനായ ജോയ് എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്നു. വിജയ്യുടെ ചിത്രം റിലീസ് ചെയ്യുന്ന അന്നുതന്നെ ആഘോഷത്തോടെ വന്‍ സ്വീകരണമൊരുക്കുന്ന ജോയ് പക്ഷേ ഏത് തരത്തിലുള്ള ജോലിചെയ്യാനും തയ്യാറാണ്. ഒരു കുഴപ്പമേയുള്ളു ആളൊരു മദ്യപാനിയാണ്.
പൃഥ്വിരാജ് അവതരിപ്പിച്ചിട്ടുള്ളതില്‍ വച്ച് വ്യത്യസ്തമായ വേഷംതന്നെയാണ് പാവാടയിലെ ജോയ്. മിയയാണ് ചിത്രത്തില്‍ നായിക. അതിഥി വേഷത്തില്‍ മഞ്ജു വാര്യരും എത്തുന്നു. ജോയിയുടെ ഭാര്യ സിനിമോളായി മിയ അഭിനയിക്കുന്നു. അനൂപ് മേനോന്, മണിയന്‍പിള്ള രാജു എന്നിവര്‍ സുപ്രധാന വേഷത്തിലെത്തുന്നു.
ആശാ ശരത്, മുരളി ഗോപി, നെടുമുടി വേണു, മണിക്കുട്ടന്, സുധീര്‍ കരമന, സിദ്ദീഖ്, കലാഭവന്‍ ഷാജോണ്‍, ചെമ്പന്‍ വിനോദ്, രണ്‍ജി പണിക്കര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. ബിപിന്‍ ചന്ദ്രന്റേതാണ് തിരക്കഥ. നവാഗതനായ അബിയുടേതാണ് സംഗീതം. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന് പിള്ള രാജുവാണ് പാവാട നിര്‍മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: