കൊട്ടാരക്കര: കൊട്ടാരക്കര നഗരസഭയില്‍ സൂക്ഷ്മപരിശോധന കഴിഞ്ഞപ്പോള്‍ 29 ഡിവിഷനുകളിലായി 124 പേര് സ്ഥാനാര്‍ഥികളായിട്ടുണ്ട്.
നെടുവത്തൂര്‍ പഞ്ചായത്തില്‍ 93, വെട്ടിക്കവല പഞ്ചായത്തില്‍ 110, മൈലം പഞ്ചായത്തില്‍ 101, ഉമ്മന്നൂരില്‍ 137, മേലിലയില്‍ 89 എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളുടെ എണ്ണം. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തില്‍ 13 ഡിവിഷനുകളിലേക്കായി 57ഉം വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തില്‍ 13 ഡിവിഷനുകളിലേക്കായി 74 പേരും മത്സരിക്കാനുണ്ട്. സൂക്ഷ്മപരിശോധന കഴിഞ്ഞതോടെ എല്ലാവരും വാര്‍ഡുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങി.
ബിജെപി സ്ഥാനാര്‍ഥികള്‍ വാര്‍ഡുകളില്‍ സജീവമായി. ചുവരെഴുത്തും പോസ്റ്റര്പതിക്കലും തുടങ്ങി. ഔദ്യോഗിക സ്ഥാനാര്‍ഥികളെ വെല്ലുംവിധം പലയിടത്തും വിമതരും വോട്ടുപിടിത്തം തുടങ്ങി. ഇനി തീപാറുന്ന മത്സരത്തിന്റെ ദിനങ്ങളാണ്. പത്രിക പിന്‍വലിക്കാനുള്ള തീയതികൂടി കഴിഞ്ഞാല്‍ യഥാര്‍ത്ഥ ചിത്രം വ്യക്തമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: