കോട്ടയം: തെരഞ്ഞെടുപ്പിനു ശേഷം രൂപീകൃതമാകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണസമിതികളില്‍ പാലാ മുനിസിപ്പാലിറ്റി ഉള്‍പ്പെടെ 41 എണ്ണത്തിന് നേതൃത്വം നല്‍കുന്നത് വനിതകളായിരിക്കും. കാഞ്ഞിരപ്പളളി, അതിരമ്പുഴ, ചിറക്കടവ്, മാടപ്പളളി, അയര്‍ക്കുന്നം, പാറത്തോട്, വിജയപുരം, തിരുവാര്‍പ്പ്, മണര്‍കാട്, വാഴൂര്‍, എലിക്കുളം, പായിപ്പാട്, വെളളൂര്‍, കരൂര്‍, മണിമല, കിടങ്ങൂര്‍, ചെമ്പ്, തിടനാട്, നീണ്ണ്ടൂര്, മരങ്ങാട്ടുപിളളി, പൂഞ്ഞാര്‍ തെക്കേക്കര, വെളളാവൂര്‍, വെച്ചൂര്‍, മീനച്ചില്‍, മുത്തോലി, ഉഴവൂര്‍, കൂട്ടിക്കല്‍, കല്ലറ, മീനടം, തലപ്പലം, കടപ്ലാമറ്റം, വെളിയന്നൂര്‍, മൂന്നിലവ് എന്നീ 33 ഗ്രാമപഞ്ചായത്തുകളില്‍ വനിതകളായിരിക്കും ഭരണസമിതിയെ നയിക്കുക. മുളക്കുളം, തലയാഴം പഞ്ചായത്തുകളില്‍ പട്ടിക ജാതി വനിതകള്‍ പ്രസിഡന്റുമാരാകും. ഉഴവൂര്‍, കടുത്തുരുത്തി, വൈക്കം, മാടപ്പളളി, കാഞ്ഞിരപ്പള്ളി എന്നീ അഞ്ചു ബ്ലോക്കു പഞ്ചായത്തുകളുടെ പ്രസിഡന്റുമാരും വനിതകളായിരിക്കും. കേരള പഞ്ചായത്ത് രാജ് ആക്ടിലെ വ്യവസ്ഥകളും കേരള ഹൈക്കോടതി വിധിയും കണക്കിലെടുത്ത് ആവര്‍ത്തന ക്രമമനുസരിച്ച് വീതിച്ചു നല്‍കണം എന്ന സംസ്ഥാന ഇലക്ഷന് കമ്മീഷന്റെ ഉത്തരവനുസരിച്ചാണ് സംവരണ പട്ടിക പൂര്‍ത്തിയാക്കിയിട്ടുള്ളത്. സംവരണ ജനസംഖ്യാ ശതമാനം ഏറ്റവും കൂടിയ ഗ്രാമപഞ്ചായത്തുകളില്‍ നിന്നാണ് ആവര്‍ത്തന ക്രമം ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: