കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പിടിച്ചെടുക്കാന്‍ ബിജെപി പ്രവര്‍ത്തനം ആരംഭിച്ചു. കോണ്‍ഗ്രസും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും മാറിമാറിഭരിച്ച പഞ്ചായത്തിന്റെ പലഭാഗങ്ങളിലും ഇതുവരെയായി കുടിവെള്ളം പോലും എത്തിയിട്ടില്ല. റോഡുകളുടെ അവസ്ഥ ദയനീയമാണ്.ഭരണത്തില്‍ മടുത്ത് ബിജെപിയില്‍ പ്രതീക്ഷ അര്‍പ്പിച്ചിരിക്കുകയാണ്.
ബിജെപിയുടെ രണ്ട് അംഗങ്ങളാണ് ഇപ്പോള്‍ പഞ്ചായത്ത് ഭരണസമിതിയിലുള്ളത്. അരങ്ങാടത്ത് രണ്ടാം വാര്‍ഡില്‍ മനോജും അഞ്ചാം വാര്‍ഡില്‍ സജിനിവത്സരാജും. ഇവര്‍ നടത്തിയ വികസന പദ്ധതികള്‍ പഞ്ചായത്തിന് തന്നെ അഭിമാനകരമാണ്. രണ്ടുവാര്‍ഡുകളിലും പുതിയ അംഗന്വാടികെട്ടിടങ്ങള്, രണ്ട് വാര്‍ഡുകളിലുമായി പത്തോളം റോഡുകള്‍, ഫുട്പാത്തുകള്‍, തെരുവു വിളക്കുകള്‍ എന്നിവ നിര്‍മ്മിച്ച് ബിജെപി അംഗങ്ങള്‍ പഞ്ചായത്തിന് തന്നെ മാതൃകയായി.
ഈ വാര്‍ഡുകളിലെ മാനേജ്മെന്റ് കമ്മറ്റികള്‍ കൃത്യമായി കൂടിയിരുന്ന് വികസനം വിലയിരുത്താറുണ്ട്.പതിനേഴ് വാര്‍ഡുകളുള്ള ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തില്‍ 9- വാര്‍ഡുകളില്‍ ബിജെപിയ്ക്ക് നിലവില്‍ വിജയസാധ്യത ഉണ്ട്. മുഴുവന്‍ വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട് രണ്ട്, അഞ്ച് വാര്‍ഡുകള്‍ക്ക് പുറമെ 9,16,3,6,7,17,14 വാര്‍ഡുകളിലാണ് ബിജെപി വിജയസാധ്യത ഉറപ്പാക്കിയത്.
ബിജെപി യുടെ വിജയസാധ്യത കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസും സിപിഎമ്മും ഒരുമിച്ച് ചേലിയകഥകളി വിദ്യാലയയുമായി ബന്ധപ്പെട്ട് കഥമെനഞ്ഞ് പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തിയത്. സംഭവത്തെക്കുറിച്ച് നേരിട്ടറിയാവുന്ന നാട്ടുകാര്‍ക്കിടയില്‍ കുപ്രചരണം ഏശിയിട്ടില്ല. നിരപരാധികളെ കയ്യാമം വെച്ച് നിരത്തിലൂടെ നടത്തിച്ചതിന് അതിന് നിര്‍ദ്ദേശം കൊടുത്ത നേതാക്കളോടുള്ള വികാരവും ബിജെപിയ്ക്ക് ഗുണം ചെയ്യുമെന്നുറപ്പാണ്.
കോണ്‍ഗ്രസും ലീഗും തമ്മില്‍ ചെങ്ങോട്ടുകാവ് ടൗണ്‍ വാര്‍ഡില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ഉള്ള പ്രശ്നങ്ങള്‍ സജീവമായിരിക്കുകയാണ്.
കോണ്‍ഗ്രസ് നേതാവ്. സി.വി. ബാലകൃഷ്ണന് ഈവാര്‍ഡില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ലീഗ് സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടില്ല .സിപിഎമ്മിന്റെ ഉറച്ച് സീറ്റായ 11 ാം വാര്‍ഡില്‍ സിപിഎമ്മിന് എതിരെ മുന്‍ ഡിവൈഎഫ്ഐ നേതാവ് സ്വതന്ത്രനായി മത്സരരംഗത്ത് വന്നത് പാര്‍ട്ടിയില്‍ അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട്.
റിബല്‍ ശല്യം കാരണംചില വാര്‍ഡുകളില്‍ അവസാന നിമിഷമാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: