കൊല്ലം: കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ അറിയിച്ച് കൊണ്ടുള്ള ഫ്ളക്സ് ബോര്‍ഡുകളില്‍ നിന്നും നരേന്ദ്രമോദിയെ ഒഴുവാക്കുന്നവരെ വരുന്ന തെരഞ്ഞെടുപ്പില്‍ ജനം ഒഴിവാക്കുമെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗം ശോഭാസുരേന്ദ്രന് പറഞ്ഞു.
തേവള്ളി ഡിവിഷന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കൊല്ലത്ത് വികസനത്തിന്റെ പുതിയ പദ്ധതികളുമായി മുന്നേറുന്നത് ബിജെപി നേതൃത്വം നല്കുന്ന കേന്ദ്ര സര്‍ക്കാരാണെന്നും അതിന് ഉദാഹരണമാണ് ബൈപാസും, അമൃത് പദ്ധതിയും സന്‍സദ് ആദര്‍ശ് ഗ്രാമയോജനയും റെയില്‍വേ സ്റ്റേഷന്റെ രണ്ടാം ടെര്മിനലുകളുമെന്നും കൂട്ടി ചേര്‍ത്തു. ആര്‍എസ്എസ് വിഭാഗ് കാര്യാകാരി സദസ്യന്‍ വി.മുരളീധരന്, തേവള്ളി ഡിവിഷന് സ്ഥാനാര്‍ത്ഥി കോകില എസ്.കുമാര്‍, ടി.സത്യന്, സന്തോഷ്കുമാര്‍, പത്മനാഭന്‍കുട്ടി, തേവള്ളി രതീഷ്, എം.എസ്.രമേശ്, താര രവീന്ദ്രന്, ജി.ശരത്, എ.കണ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: