കൊല്‍ക്കത്ത: ബംഗാളിനെ മാതൃകയാക്കുന്ന കേരളത്തിലെ എഴുത്തുകാര്‍ ചെവി തുറന്നു കേള്‍ക്കണം; അവിടത്തെ പ്രമുഖ എഴുത്തുകാര്‍ പറയുന്നു, അവാര്‍ഡ് തിരിച്ചു നല്കി പ്രതിഷേധിക്കുന്നത് വെറും കുട്ടിക്കളി. ദാദ്രി സംഭവങ്ങള്‍ പോലുള്ളവയില്‍ പ്രതിഷേധിക്കണം. പക്ഷേ, ഇപ്പോള്‍ കാണിക്കുന്നത് വെറും കുട്ടിക്കളിയാണ്, 1974-ല്‍ സാഹിത്യഅക്കാദമി അവാര്‍ഡു നേടിയ നിരേന്ദ്രനാഥ് ചക്രവര്‍ത്തി പറഞ്ഞു.
സാഹിത്യ അക്കാദമി ഒരു സ്വയംഭരണ സ്ഥാപനമാണ്. അതിനെതിരേയല്ല പ്രതിഷേധിക്കേണ്ടത്. ഈ പ്രതിഷേധം കണ്ടിട്ട് അവര്‍ പരിഹരിക്കേണ്ടതല്ല ഈ വിഷയം, 87കാരനായ ചക്രവര്‍ത്തി പറഞ്ഞു.മറ്റു പല വഴികളും പ്രതിഷേധിക്കാനുണ്ടെന്നിരിക്കെ ഇപ്പോള്‍ നടക്കുന്ന അവാര്‍ഡു തിരിച്ചു നല്കല് പരിപാടിയോട് യോജിക്കാനാവില്ല, കവി ശംഖ ഘോഷ് പറഞ്ഞു. സാഹിത്യ അക്കാദമി ഒരു സര്‍ക്കാര്‍ സ്ഥാപനമല്ല, സര്‍ക്കാരിനോടാണ് പ്രതിഷേധമെങ്കില്‍ വേറേ മാര്‍ഗ്ഗം തേടണം, അദ്ദേഹം തടര്‍ന്നു. 40 വര്‍ഷം മുമ്പ് എനിക്ക് കിട്ടിയ അവാര്‍ഡ് ഇപ്പോഴത്തെ സര്‍ക്കാരിനോടു പ്രതിഷേധിച്ച് ഞാന്‍ എന്തിനതു തിരികെ നല്‍കണം, 1977-ല്‍ അക്കാദമി അവാര്‍ഡ് നേടിയ അദ്ദേഹം ചോദിച്ചു.
1988-ല്‍ അക്കാദമി അവാര്‍ഡ് നേടിയ ശീര്‍ഷേന്ദു മുഖോപാദ്ധ്യായ പറഞ്ഞു, ഈ തിരിച്ചുകൊടുക്കല്‍ പരിപാടി അര്‍ത്ഥമില്ലാത്തതാണ്. ഇത് ഒരു പ്രതിഷേധവും ആവുന്നില്ല, അദ്ദേഹം പറഞ്ഞു.ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം ശരിയായ രീതിയിലല്ലെന്ന് സാഹിത്യ അക്കാദമി അവാര്‍ഡ് 1984-ല്‍ നേടിയ സമരേഷ് മജുംദാറും അഭിപ്രായപ്പെട്ടു.
ചില ഇടതുപക്ഷ സാഹിത്യകാരന്മാര് നടത്തുന്ന കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധ പരിപാടി രാജ്യവ്യാപകമായി പാളുകയാണ്. പ്രതിഷേധത്തിനെതിരേ ഇത്രയും വ്യാപകമായ പ്രതിഷേധം ഇതാദ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: