കോട്ടയം: ബിജെപി സഖ്യത്തിന് കോട്ടയം ജില്ലയില്‍ ഗാമപഞ്ചായത്ത് വാര്‍ഡുകളിലും ജില്ലാ, ബ്ലോക്ക് ഡിവിഷനുകളിലുമായി ആയിരത്തിലധികം സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിക്കുന്നത്. മുനിസിപ്പല്‍, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലായി എസ്എന്‍ഡിപി, കെപിഎംഎസ്, കേരളകോണ്‍ഗ്രസ്, ആര്‍എസ്പി(ബി) തുടങ്ങിയ ബിജെപി സംഖ്യത്തിലെ പ്രധാന കക്ഷികള്‍ മത്സരരംഗത്തുണ്ട്. ജില്ലാ പഞ്ചായത്തില്‍ കെപിഎംഎസ്1, എസ്എന്‍ഡിപി1, കേരളകോണ്‍ഗ്രസ് (പി.സി.തോമസ് വിഭാഗം) 1 എന്നിവര്‍ക്ക് ഓരോ സീറ്റ് വീതവും ബാക്കി ഡിവിഷനുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളുമാണ് മത്സരിക്കുന്നത്.
വെള്ളൂര്‍: വെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ 13 വാര്‍ഡുകളിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വെള്ളൂര്‍ ഡിവിഷനില്‍ നിന്നും ഹിരണ്മയ് പി.എസും വടകര ഡിവിഷന് ജയകുമാര്‍ എന്നിവരും പത്രിക സമര്‍പ്പിച്ചു. മുണ്ടക്കയം: ഗ്രാമപഞ്ചായത്തിലെ 20 വാര്‍ഡുകളിലെയും സ്ഥാാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു. ബ്ലോക്ക് പുഞ്ചവയല്‍ ഡിവിഷനില്‍ ലെനിമോളും മുണ്ടക്കയം ഡിവിഷനില്‍ ജയനി തോട്ടക്കര എന്നിവരും പത്രിക സമര്‍പ്പിച്ചു. പാമ്പാടി: ഗ്രാമപഞ്ചായത്തിലെ 20 വാര്‍ഡുകളിലും ബിജെപി എസ്എന്‍ഡിപി സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ പാമ്പാടി ഡിവിഷനില്‍ നിന്നും സ്വപ്ന അനിലും വെള്ളൂരില്‍ നിന്ന് മിനിമോളും മത്സരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: