ന്യൂദല്‍ഹി: ഓണ്‍ലൈന്‍ ഔഷധ വിപണനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ ഇന്ത്യാ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ് ആന്‍ഡ് ഡ്രഗ്ഗിസ്റ്റ്‌സ് (എഐഒസിഡി) യുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ അടച്ചിട്ട് രാജ്യവ്യാപകമായി പണിമുടക്കി.
രാജ്യത്തെ ഭൂരിഭാഗം മെഡിക്കല്‍ സ്റ്റോറുകളും അടഞ്ഞ് കിടന്നതായി ഭാരവാഹികള്‍ പറഞ്ഞു. ഓണ്‍ലൈന്‍ വഴിയുള്ള ഔഷധ വിപണനം നിയമവിധേയമാക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന് എഐഒസിഡി പ്രസിഡന്റ് ജെ.എസ്. ഷിന്‍ഡേ പറഞ്ഞു.
1940ലെ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് ആക്ടിന് വിരുദ്ധമാണ് ഓണ്‍ലൈന്‍ വിപണനമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്താകെ എട്ട് ലക്ഷം മെഡിക്കല്‍ ഷോപ്പുടമകള്‍ സംഘടനയില്‍ അംഗങ്ങളായുണ്ട്.
















