ജെറുസലേം: എല്ലാത്തരത്തിലുള്ള ഭീകരതക്കും ഭാരതം എതിരാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. വര്‍ഷങ്ങളായി തുടരുന്ന ഇസ്രയേല്‍-പാലസ്തീന് സംഘര്‍ഷത്തിലും രാഷ്ട്രപതി ഉത്കണ്ഠ രേഖപ്പെടുത്തി. എല്ലാത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും സമാധാനപരമായ പരിഹാരമാണ് ഭാരതം എന്നും ആഗ്രഹിക്കുന്നത്. ജൂത രാഷ്ട്രത്തില്‍ സന്ദര്‍ശനം നടത്തുന്ന ആദ്യത്തെ ഭാരത രാഷ്ട്രപതിയാണ് മുഖര്‍ജി. ഇസ്രയേലില്‍ ഉജ്ജ്വല സ്വീകരണമാണ് രാഷ്ട്രപതിക്ക് ലഭിച്ചത്.
വോട്ടര്‍മാരോട് കൈക്കൂലി വാങ്ങാന്‍ ആഹ്വാനം: കേജ്രിവാളിനെതിരെ കേസ്
ന്യൂദല്‍ഹി: മറ്റ് പാര്‍ട്ടികളില്‍ നിന്നും കൈക്കൂലി വാങ്ങുവാന്‍ പ്രേരിപ്പിച്ചെന്ന് കാണിച്ച് ആംആദ്മി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിനെതിരെ കേസ്. കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും പണം വാങ്ങുവാനും ആംആദ്മി പാര്‍ട്ടിക്ക് വോട്ട് ചെയ്യുവാനുമാണ് വോട്ടര്‍മാരോട് കേജ്രിവാള് ആഹ്വാനം ചെയ്തത്. ഈ സംഭവവുമായി ബന്ധപ്പെട്ട് അഭിഭാഷകനായ അരുണ്‍ കുമാറാണ് തിസ് ഹസാരി കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പോളിങ് ഉദ്യോഗസ്ഥരെയാണ് സാക്ഷികളായി വച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെ സാക്ഷിയാക്കണമെന്നും മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റിനോട് അഭ്യര്‍ത്ഥിച്ചു. കേസ് പരിഗണനക്കായി ഡിസംബര്‍ നാലിലേക്ക് മാറ്റിവെച്ചു. ജനുവരി 18ന് ഉത്തംനഗറിലും 22ന് കൃഷ്ണ നഗറിലുമാണ് കേജ്രിവാള് ഇത്തരത്തില്‍ പ്രസംഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: