മലയിന്‍കീഴ്: വിളവൂര്‍ക്കല്‍ പഞ്ചായത്തിലെ കോണ്‍ഗ്രസിന്റെ അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ ദുര്‍ഭരണത്തിനെതിരെ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പി. ശ്രീകണ്ഠന്‍നായര്‍ നയിച്ച ജനമുന്നേറ്റ യാത്ര നടത്തി. സമാപന സമ്മേളനം ബിജെപി ദേശീയസമിതി അംഗം പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയതു. വിളവൂര്‍ക്കല്‍ ഉണ്ണി, ഗോപന്, രത്നാകരന്നായര്, കുന്നുവിള സുധീഷ്, ജി.കെ. അനില്‍, പൊറ്റയില്‍ ബിനു, വിശാഖ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: