മസ്‌ക്കറ്റ്: ഏഷ്യന്‍ മേഖല ലോകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് ഇന്ന് ഒമാന്‍ വെല്ലുവിളി. ഗ്രൂപ്പ് ഡിയില്‍ കളിച്ച നാല് മത്സരങ്ങളും പരാജയപ്പെട്ട് അടുത്ത റൗണ്ടില്‍ കടക്കാനുള്ള ഇന്ത്യന്‍ സാധ്യത ഏറെക്കുറെ അവസാനിച്ചു. ഇന്ന് ഒരു സമനിലയെങ്കിലും നേടി പോയിന്റ് പട്ടികയില്‍ ഇടംപിടിക്കാന്‍ കഴിയുമോ എന്നതിനായിരിക്കും ഇന്ത്യ ടീം ശ്രമിക്കുക. ബെംഗളൂരുവില്‍ നടന്ന ആദ്യപാദത്തില്‍ ഇന്ത്യ 2-1ന് പരാജയപ്പെട്ടിരുന്നു. പിന്നീട് എവേ മത്സരത്തില്‍ ഗുവാമുമായും ഹോം മത്സരത്തില്‍ ഇറാനോ് 3-0നും പരാജയപ്പെട്ട ഇന്ത്യ കഴിഞ്ഞയാഴ്ച തുര്‍ക്ക്‌മെനിസ്ഥാനോട് എവേ പോരാട്ടത്തില്‍ 2-1നും കീഴടങ്ങി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ തുര്‍ക്ക്‌മെനിസ്ഥാന്‍ ഗുവാമുമായും ഏറ്റുമുട്ടും.
















