ഏറ്റുമാനൂര്‍: കുറുമുള്ളുര്‍ വേദവ്യാസഗിരി ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ശ്രീകോവില്‍ കുത്തിത്തുറന്നു മോഷണം.
ഇന്നു രാവിലെ ക്ഷേത്രഠ പൂജാരി ആദര്‍ശ് നമ്പൂതിരി നിത്യപൂജകള്‍ക്കായി എത്തിയപ്പോളാണ് ശ്രീകോവില്‍ നട കുത്തിത്തുറന്നനിലയില്‍ കണ്ടത്.
ക്ഷേത്രത്തിലെ കാണിയ്ക്ക വഞ്ചിയും തകര്‍ക്കപ്പെട്ട നിലയിലാണ്.
കര്‍ക്കിടക വാവുബലിയോടനുബന്ധിച്ച് പതിനായിരക്കണക്കിന് വിശ്വാസികള്‍ ബലിതര്പണം നടത്തുന്ന ഈ ക്ഷേത്രത്തില്‍ മോഷണം നടന്നതില്‍ വിവിധ ഭക്തജന സംഘടനകള്‍ പ്രതിഷേധിച്ചു. ഏറ്റുമാനൂര്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: