Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഷണ്മുഖദശകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2015, 08:07 pm IST
in Samskriti

ജ്ഞാനച്ചെന്തീയെഴുപ്പിത്തെളുതെളെ വിലസും

ചില്ലിവല്ലിക്കൊടിക്കുള്‍

മൗനപ്പൂന്തിങ്കളുള്ളൂടുരുകുമമൃതൊഴു

ക്കുണ്ടിരുന്നുള്ളലിഞ്ഞും

ഞാനും നീയും ഞെരുക്കക്കലരുവതിനരുള്‍

ത്തന്മയാം നിന്നടിത്താര്‍

തേനുള്‍ത്തൂകുന്ന മുത്തുക്കുടമടിയനട

ക്കീടു മച്ചില്‍ക്കൊഴുന്തേ!

തൂമത്തിങ്കള്‍ക്കിടാവും തിരുമുടിയിടയില്‍

പാമ്പെലുമ്പുമ്പരാറും

ശ്രീമച്ചെമ്പന്‍മുടിക്കല്‍ തിരുവൊളി ചിതറി

ച്ചിന്തുമന്തിച്ചുവപ്പും

നാമപ്പൊട്ടിട്ടിണങ്ങും നെറുക ചെറുപിറ

ക്കീറു കാര്‍വില്ലുവെല്ലു

ന്നോമല്‍പ്പൂഞ്ചില്ലിവല്ലിക്കൊടിയുമടിയനുള്‍

ക്കണ്‍വിനയ്‌ക്കെന്നു കാണാം?

ഓമല്‍ച്ചുണ്ടും ചിതമ്പിച്ചെറുചിരി ചിതറും

തിങ്കളില്‍ പങ്കജപ്പൂ

താവിത്തൂകും കടാക്ഷത്തിരുമധു മധുരം

മാരികോരിച്ചൊരിഞ്ഞും

കാമം മുന്‍പായ് മുളയ്‌ക്കും കളമുളകളറു

ത്തുള്‍നിലത്തന്‍പു വിത്തി-

ട്ടീമദ്ഭക്തിപ്പൊടിപ്പിന്‍ പയര്‍കതിര്‍വരുമാ-

റാകേണ താരകാരേ!

സ്വര്‍ണ്ണക്കണ്ണാടികൂപ്പും കവിളിണയൊളിവില്‍

കുണ്ഡലം കര്‍ണ്ണബിംബം

കണ്ണില്‍ക്കാണ്മാന്‍ കൊതിപ്പൈങ്കിളിയുടെ പവിഴ-

ച്ചുണ്ടുതോല്‍ക്കുന്ന മൂക്കും

വെണ്ണക്ഖണ്ഡത്തിനുള്ളാ വെളിയൊളികളയും-

താടിയും തേടുമീയെ-

നുണ്ണിപ്പൈന്തേന്‍കുഴമ്പേ പിഴപൊറുകയിവന്‍

ചെയ്തതും ചെയ്‌വതും നീ

ആലക്കാലക്കഴുത്തേലരവവുമതിലൂ

ടാടിയോടുന്ന പൊന്നിന്‍-

നൂലില്‍ കോര്‍ത്തിട്ടു ചാര്‍ത്തിക്കിലുകിലയൊലികൊ-

ള്ളുന്ന വെള്ളച്ചിലമ്പും

വേലും ശൂലം വിളങ്ങും വരദവുമഭയം

ചെങ്കരത്താരിലേന്തി

പ്പാലാലോലും മടുത്തുംപുതുമൊഴിയൊഴുകും

വായുമായ് വാ കളിപ്പാന്‍

കൂറില്‍ കൂറുണ്ടു വെണ്ണീര്‍നറുമലര്‍കളഭ-

ക്കൂട്ടണിഞ്ഞുള്‍വിളങ്ങും

മാറും മാറും മനത്തീയരിയകൊടുമുടി

ക്കാതലെന്‍കല്ലുനെഞ്ചേ!

തേറും തേറും തിരഞ്ഞീടകമലരൊളിവു

ള്ളത്തിരുക്കോലമെന്നാല്‍

നീറും നീറും നിരപ്പേ നിരയനിരയുമ-

മ്പെയ്യുമയ്യമ്പവമ്പും

തീരത്തീരത്തിരുത്തൂവരുവയറരുമ-

പ്പൊക്കിള്‍ പിന്‍ പൊന്നരഞ്ഞാണ്‍-

താരില്‍ കോര്‍ത്തിട്ടു തങ്കത്തരി തിരളുമര-

ക്കിങ്ങിണിത്തൊങ്ങല്‍ തൂക്കി

നീരില്‍ത്താരമ്പരന്നക്കൊടിയടിമുടി നീ-

രാളി നീര്‍വാരുമൂടി-

ന്നേരം നേരന്നടിച്ചെന്‍മുരുകയരികില്‍ വാ-

മുത്തുവാന്‍ മൈലിലേറി

ഊഴിത്തട്ടിന്നൊഴുക്കായിഴുകിന ജഘന

ത്താഴികക്കെട്ടിനുള്‍പ്പൊന്‍

വാഴത്തണ്ടും മണിത്തൂണഴകുമൊഴിയമ

ത്തൃത്തുടക്കാമ്പു രണ്ടും

താഴത്തൂറിത്തുളുമ്പും മടുമലര്‍ശരവീ

രന്‍ മണിച്ചെപ്പുകൂപ്പും

താഴും പൂപ്പൊന്‍കണങ്കാല്‍ തിരുവടിയണിമു

ട്ടും മറന്നീടുമോ ഞാന്‍

മിന്നിച്ചിന്നുന്ന രത്‌നക്കുമിളകള്‍ നരിയാ-

ണിക്കു തൃക്കാഴ്ചവെച്ചോ-

രുണ്ണിച്ചെന്താമരപ്പൂവടിയിലടിമവേ-

ലത്തിറം പെറ്റുകൊള്‍വാന്‍

തന്നില്‍ത്തങ്കച്ചിലമ്പിന്‍ത്സലത്സലനിനദം

കൊണ്ടെഴുന്നള്ളിവന്നെന്‍

മുന്നില്‍ പൊന്നിന്‍കൊടീ, നിന്‍പുതുമകളിടിയന്‍

കാണ്മതെന്നോമലുണ്ണീ!

പത്തിന്‍പത്തിപ്പുതുപ്പൂവിതളൊടുപടത-

ല്ലും വിരല്‍ത്താരകങ്ങള്‍-

പത്തും ചിത്തം തുളുമ്പിച്ചൊരിയുമരിയ നി

ന്നന്‍പൊഴുക്കൂറിയോടി

സത്തും ചിത്തും കലര്‍ത്തിശ്ശരവണഭവ, നീ

ഞാനുമായിട്ടൊരുന്നാള്‍-

മുത്തും മുത്തുണ്ടിരിപ്പാന്‍ കനകമയില്‍ കരേ-

റിക്കളിച്ചോടിവാ നീ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

Kerala

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

India

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

Kerala

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.