കുമരകം: കുമരകത്തെ ബോട്ട്ജെട്ടിക്ക് സമീപം വര്‍ഷങ്ങളായി നിലനിന്നുപോന്ന ബിവ്റേജസ് ചില്ലറ വില്‍പ്പനശാല പൂട്ടിയതോടെ ബോട്ടുജെട്ടി ഭാഗത്തെ തിരക്കൊഴിഞ്ഞു. സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ബിവ്്റേജസ് പൂട്ടിയത്. മുഹമ്മ, ചെങ്ങളം, വെച്ചൂര്‍, കൈപ്പുഴമുട്ട്, ചീപ്പുങ്കല്‍, തിരുവാര്‍പ്പ്, ഇല്ലിക്കല്‍ തുടങ്ങി പലയിടങ്ങളില്‍ നിന്നും എത്തുന്നവരെ കൂടാതെ ഇടത്തരം ടൂറിസ്റ്റുകളെകൊണ്ട് മദ്യശാല പൂട്ടുന്നതുവരെ വന്‍തിരക്കാണ് രാവിലെ 10 മുതല്‍ രാത്രി വരെ ഈ ഭാഗത്ത് അനുഭവപ്പെട്ടിരുന്നത്. കൂലിപ്പണിക്കാരുടെ വീടുകളില്‍ ഇതുമൂലം ദാരിദ്ര്യം അനുഭവിക്കുകയും കുമരകം നിവാസികളില്‍ അധികവും മദ്യത്തില്‍ മുങ്ങുകയും ചെയ്തതോടെ എസ്എന്‍ഡിപി യൂണിയനിലെ വനിതാവിഭാഗം മദ്യശാലക്ക് മുന്നില്‍ സമരം ഇരിക്കുകയും ലക്ഷങ്ങളുടെ ഒപ്പ് ശേഖരിച്ച് മദ്യശാല പൂട്ടണമെന്നാവശ്യപ്പെട്ട് അധികൃതരെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. അന്നൊന്നും ഫലം കാണാത്ത സമരത്തിന് ഇപ്പോള്‍ ഫലം കണ്ടതിലെ ആശ്വാസത്തിലാണ് കുടുംബിനികള്‍. ഇപ്പോള്‍ കുടിയന്മാര്ക്ക് ആശ്വാസമായ കള്ളിന് പൊടുന്നനെ നൂറുരൂപയാക്കിയതിനാല് ഇരുപത് രൂപകൂടി അധികം നല്കിയാല് എസി ബാറിലിരുന്ന് ബിയറുകുടിക്കാന് സാധാരണക്കാര്‍ കൈപ്പുഴമുട്ടിലെ ബാറിനെയാണ് ആശ്രയിക്കുന്നത്. ഇതുമൂലം ബിയര്പാര്ലറുകളെ വഴിവിട്ടുസഹായിക്കാനാണ് ടൂറിസ്റ്റ് കേന്ദ്രമായ കുമരകത്തെ ബിവ്റേജസ് പൂട്ടിയതെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. മദ്യശാല പൂട്ടിയത് കുടിയന്മാര്ക്ക് ഷോക്കായെങ്കിലും കുടുംബത്തിലെ സ്ത്രീകള്‍ക്ക് സന്തോഷം പകരുന്നു. സര്‍ക്കാര്‍ തീരുമാനത്തിന് സ്ത്രീകളും എസ്എന്‍ഡിപിയും പിന്തുണയുമായി രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: