കോട്ടയം: ജില്ലാ ബധിര അസോസിയേഷന്റെ 29-ാം ജില്ലാ സമ്മേളനവും 28-ാമത് അന്താരാഷ്ട്ര ബധിരദിനാഘോഷവും ബധിരസംഗമം 2015 എന്ന പേരില്‍ ഇന്ന് രാവിലെ 10ന് സിഎസ്ഐ റിട്രീറ്റ് സെന്ററില്‍ നടക്കുന്ന ബധിരസംഗമം 2015 മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. ചെയര്‍പേഴ്സണ്‍ ലതികാസുഭാഷ് അദ്ധ്യക്ഷത വഹിക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, മുന്‍സിപ്പല്‍ ചെയര്മാന് കെ.ആര്.ജി.വാര്യര്‍, ഡോ.മുസ്തഫ തുടങ്ങിയവര്‍ സംസാരിക്കും.
ഉച്ചയ്ക്ക് 2.30ന് നടക്കുന്ന സാംസ്കാരിക സമ്മേളനം ജോസ്.കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. ലതികാ സുഭാഷ് അദ്ധ്യക്ഷത വഹിക്കും. സുരേഷ് കുറുപ്പ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ അന്താരാഷ്ട്ര പഞ്ചഗുസ്തി ചാമ്പ്യന്‍ ജോബി മാത്യുവിനെ ആദരിക്കും. ഡോ.ജെ.പ്രമീളാദേവി, ഫാ. ബിജു.എല്‍.മൂലക്കര, സി.സ്മിതാ മേരി തുടങ്ങിയവര്‍ സംസാരിക്കും. പത്രസമ്മേളനത്തില്‍ ലതികാ സുഭാഷ്, രഘുനാഥന്.കെ.എന്‍, ജയിംസ്.പി.ജെ, സന്തോഷ്.സി.ഇടശേരി, സുനില്‍.എന്‍.ആര്, സീമാ ജയിംസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: