കോഴഞ്ചേരി: ജില്ലാ ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവത്തില്‍ താത്ക്കാലിക ഡോക്ടറെ പിരിച്ചുവിട്ടു. ആഗസ്ത് 24ന് ചികിത്സ തേടിയെത്തിയ ഇടപ്പാവൂര്‍ മനുഭവനില്‍ മനോജ് (38) കുഴഞ്ഞുവീണ് മരിച്ച സംഭവം വിവാദമായിരുന്നു. ഡോക്ടര്‍മാരുടെ അനാസ്ഥമൂലമാണ് രോഗി മരണമടഞ്ഞതെന്ന് ആരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ അന്ന് ആശുപത്രി ഉപരോധിച്ചു.
ഇതെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ഡിഎംഒ അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഡിഎംഒ നടത്തിയ അന്വേഷണത്തില്‍ അത്യാഹിത വിഭാഗം കാര്യമായി ശ്രദ്ധകാട്ടിയില്ലെന്നും ഉച്ചയ്ക്ക് ശേഷം ഇസിജി സെന്ററില്‍ ആളില്ലെന്നും ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് താല്‍ക്കാലിക ഡോക്ടര്‍ അരുണ്‍ അലക്സിനെ പിരിച്ചുവിട്ടത്. ഒപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. അനീറ്റ സംഭവശേഷം രാജിവച്ചിരുന്നു.
ആശുപത്രിയില്‍ സമരം നടത്തിയ മുന്‍ എംഎല്‍എ കെ. സി. രാജഗോപാലന്‍, ബിജിലി പി ഈശോ, ക്രിസ്റ്റഫര്‍ ദാസ് എന്നിവരില്‍നിന്ന് ഡി എംഒ ഡോ. ഗ്രേസി ഇത്താക്ക് വിവരം ശേഖരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: