നീലേശ്വരം: ഇടത് മുന്നണിയുമായുള്ള ബന്ധം ഐഎന്‍എല്‍ നീലേശ്വരത്ത് ഉപേക്ഷിച്ചു. കോട്ടപ്പുറം, ആനച്ചാല്‍, കൊയാമ്പുറം, കരുവാച്ചേരി, കടിഞ്ഞിമൂല, തൈക്കടപ്പുറം (വെസ്റ്റ്) എന്നീ 6 വാര്‍ഡുകളില്‍ ഐഎന്‍എല്‍ ഒറ്റക്ക് മത്സരിക്കുമെന്ന് നീലേശ്വരം മുനിസിപ്പല്‍ കമ്മറ്റി ഭാരവാഹികളായ കെ. പി.മൊയ്തു, മമ്മു കോട്ടപ്പുറം, കെ.പി.ജാഫര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നഗരസഭയിലെ 21 ാം വാര്‍ഡായ ആനച്ചാല്‍ ഐഎന്‍എല്ലിന്റെ പ്രസ്റ്റീജ് സീറ്റായിരുന്നു. കഴിഞ്ഞ തവണത്തെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഈ സീറ്റ് സിപിഎമ്മിന് നല്കിയതായിരുന്നു. ഈ സീറ്റ് തിരിച്ചു ചോദിക്കുന്നതിനിടയില്‍ ആനച്ചാല്‍ സിപിഎം ലോക്കല്‍ സെക്രട്ടറി ഭാസ്കരന് ഫെയ്സ്ബുക്കില്‍ പ്രസ്തുത വാര്‍ഡില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ വി.ഗൗരിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് പോസ്റ്റ് ചെയ്തിരുന്നു. മുതിര്‍ന്ന നേതാക്കളുടെ അറിവോടെയാണിതെന്ന് എന്എന്എല്ലിന് മനസ്സിലായതിനെ തുടര്‍ന്നാണ് മുന്നണി വിടാന്‍ തീരുമാനിച്ചത്. നിലവിലുള്ള കൗണ്‍സിലര്‍മാരില്‍ വി.ഗൗരിക്കു മാത്രമാണ് ഇപ്രാവശ്യം സീറ്റ് നല്‍കിയത.് ഐഎന്‍എല്‍ പിണങ്ങിയതോടെ 21 ാം വാര്‍ഡിലെ വിജയം സിപിഎമ്മിന് അസാദ്ധ്യമാകുമെന്നുറപ്പായി. സിപിഎമ്മില്‍ നിന്നും ഏതാനും എസ്എന്‍ഡിപി പ്രവര്‍ത്തകരുടെ വോട്ടും സിപിഎമ്മിന് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: