പാലക്കാട്: തദ്ദേശസ്വയഭരണ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പണത്തിന്റെ മൂന്നാം ദിവസം ജില്ലയില്‍ 98 പത്രികള്‍ ലഭിച്ചതായി ജില്ലാകലക്ടര്‍ അറിയിച്ചു. 21 ഗ്രാമ പഞ്ചായത്തുകളില്‍ നിന്നായി 80 പത്രികകളും ചെര്‍പ്പുളശ്ശേരി (11) മണ്ണാര്‍ക്കാട്(1) പാലക്കാട് (1) മുനിസിപ്പാലിറ്റയികളില്‍ നിന്നായി 13 പത്രികകളും ലഭിച്ചു. കൊല്ലങ്കോട്,നെന്മാറ ബ്ലോക്കകളില്‍ നിന്ന് രണ്ടുവീതം പത്രികകളാണ് ലഭിച്ചത്.ജില്ലാ പഞ്ചായത്തിലേക്ക് ഒരു പത്രികയും ലഭിച്ചു.
















