പാലക്കാട്: വാളയാര്‍-വടക്കഞ്ചേരി ദേശീയപാതയില്‍ മണപ്പുള്ളിക്കാവിന് സമീപം ബസിടിച്ച് കാല്‍ നടയാത്രക്കാരന്‍ മരിച്ചു. മണപ്പുള്ളിക്കാവ് പണ്ടാരക്കടവ് സ്വദേശി വിജയന്‍(60) ആണ് മരിച്ചത്. വീട്ടില്‍ നിന്ന്തറവാ’മ്പലത്തിലേക്ക് പോവകുയായിരു വിജയനെ കഞ്ചിക്കോട് ഐടിഐ കമ്പനി ബസാണ് ഇടിച്ചത്. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവം നടന്ന ഉടനെ വഴിയാത്രക്കാരും പോലിസും അഗ്നിശമന സേനയും സംഭവ സ്ഥലത്തെത്തി.
മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മുംബൈ ടൈംസ് ഓഫ് ഇന്ത്യയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഗീത.
















