കൊല്ലം: എസ്എന്‍ കോളജില്‍ എബിവിപി പ്രവര്‍ത്തകരെ അകാരണമായി മര്‍ദിച്ചതില്‍ പ്രതിഷധിച്ച് കൊട്ടിയം നഗര്‍ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനവും സംഗമവും നടത്തി. യോഗം ജില്ലാ ജോ.കണ്‍വീനര്‍ ബി.നന്ദു ഉദ്ഘാടനം ചെയ്തു. സംഘടനാസ്വാതന്ത്ര്യവും വിദ്യാര്‍ത്ഥിപരിഷത്തിന്റെ വളര്‍ച്ചും അക്രമത്തിലൂടെ നേരിടാമെന്ന എസ്എഫ്ഐയുടെ വ്യാമോഹം നടക്കില്ലെന്ന് നന്ദു മുന്നറിയിപ്പ് നല്കി. കേരളനവോത്ഥാനത്തിന് പടയോട്ടം വഹിച്ച ശ്രീനാരായണ ഗുരുദേവന്റെ പേരിലുള്ള കലാലയങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള എസ്എഫ്ഐ നീക്കം എന്തുവില കൊടുത്തും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തില്‍ നടന്ന പ്രകടനത്തിന് സംസ്ഥാന സമിതിയംഗം പ്രദീപ്കുമാര്‍, കൊട്ടിയം എന്‍എസ്എസ് ലാ കോളജ് യൂണിറ്റ് പ്രസിഡന്റ് വിഷ്ണുസു്യാഷ്, യൂണിറ്റ് ഭാരവാഹികളായ സാഗര്‍, സുബിന്, നിഖില്‍, എംഎംഎന്‍എസ്എസ് ആര്‍ട്സ് കോളജ് യൂണിറ്റ് ‘ാരവാഹികളായ രാമന്, അഭിജിത്ത്, അഭിഷേക് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: