ഡുബ്ലിന്‍: യൂറോ 2016 യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് ഡിയില്‍ ജര്‍മ്മനി അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങി. അയര്‍ലന്‍ഡ് റിപ്പബ്ലിക്കാണ് 1-0ന് ജര്‍മ്മനിയെ കീഴടക്കിയത്. പകരക്കാരനായി ഇറങ്ങി കളിയുടെ 70-ാം മിനിറ്റില്‍ ഷെയ്ന് ലോങാണ് ജര്‍മ്മന്‍ ഗോള്‍ വല കുലുക്കിയത്.
വിജയത്തോടെ അയര്‍ലന്‍ഡും യോഗ്യതാ സാധ്യത നിലനിര്‍ത്തി. ഇൗ മത്സരത്തില്‍ വിജയിച്ചിരുന്നെങ്കില്‍ ജര്‍മ്മനിക്ക് യോഗ്യത നേടാന്‍ കഴിയുമായിരുന്നു.എന്നാല്‍ പരാജയത്തോടെ അവസാന മത്സരം വരെ കാത്തിരിക്കണം. മറ്റ് മത്സരങ്ങളില്‍ ജോര്‍ജിയ 4-0ന് ജിബ്രാള്‍ട്ടറിനെ തകര്‍ത്തപ്പോള്‍ സ്കോട്ട്ലന്‍ഡ്-പോളണ്ട് പോരാട്ടം 2-2ന് സമനിലയില്‍ പിരിഞ്ഞു.
പോളണ്ടിന്റെ രണ്ട് ഗോളുകളും നേടിയ റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയാണ്. ഇഞ്ചുറി സമയത്താണ് പോളണ്ടിന്റെ സമനില ഗോള്‍ ലെവന്‍ഡോവ്സ്കി നേടിയത്. 9 കളികളില്‍ നിന്ന് 19 പോയിന്റുമായി ജര്‍മ്മനി ഗ്രൂപ്പില്‍ ഒന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: