കോതമംഗലം: നാമനിര്‍ദ്ദേശ പത്രികാസമര്‍പ്പണം ആരംഭിച്ചെങ്കിലും കോതമംഗലം നിയോജകമണ്ഡലത്തില്‍ ഇരുമുന്നണികളും സീറ്റ് വിഭജനംപോലും പൂര്‍ത്തിയാക്കിയിട്ടില്ല. യുഡിഎഫില്‍ സീറ്റ് വിഭജനത്തില്‍ കേരള കോണ്‍ഗ്രസും, കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നു. ജില്ലാ പഞ്ചായത്ത് ഡിവിഷന്റെ കാര്യത്തിലും അന്തിമതീരുമാനമായിട്ടില്ല. വാരപ്പെട്ടി ഡിവിഷന്‍ കേരള കോണ്‍ഗ്രസ് മാണിക്ക് നല്‍കാന്‍ നേതൃത്വത്തില്‍ ധാരണയായെങ്കിലും കേരള കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് വാരപ്പെട്ടി ഡിവിഷന്‍ കോണ്‍ഗ്രസിനാണ് നല്‍കിയിട്ടുള്ളത്. ഇവിടെയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെചൊല്ലി കോണ്‍ഗ്രസില്‍ കലാപം മൂത്തിരിക്കുകയാണ്. കോതമംഗലം മുനിസിപ്പാലിറ്റിയില്‍ പലപ്രമുഖ യുഡിഎഫ് നേതാക്കളുടേയും സീറ്റുകള്‍ വനിതാസംവരണമായതോടെ നേതാക്കള്‍ സീറ്റിനായി നെട്ടോട്ടത്തിലാണ്. പല പഞ്ചായത്തകളിലേയും സ്ഥിതി വ്യത്യസ്തമല്ല.
എസ്എന്‍ഡിപിയുടെ പുതിയ നിലപാട് ഇരുമുന്നണികളേയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. താലൂക്കില്‍ എല്‍ഡിഎഫിനും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കീറാമുട്ടിയായിരിക്കുകയാണ്. മുനിസിപ്പാലിറ്റിയിലും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിട്ടില്ല. സിപിഎമ്മിലെ ഗ്രൂപ്പ് പോര് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. നിയോജകമണ്ഡലത്തില്‍ ബിജെപിയുടെ നേതൃത്വത്തില്‍ എന്‍ഡിയെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം 11-ന് പൂര്‍ത്തിയാകും.
















