കോട്ടയം: ത്രിതല പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ വിശ്വകര്‍മ്മജരെ സ്ഥാനാര്‍ത്ഥികളാക്കുന്ന മുന്നണികളെ അതാതിടങ്ങളില്‍ പിന്തുണയ്ക്കുന്നതിനും സഭയ്ക്ക് മേല്‍ക്കൈ ഉള്ള സ്ഥലങ്ങളില്‍ സ്വന്തം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കുന്നതിനും കോട്ടയം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. വിശ്വകര്മ്മസഭയ്ക്ക് ഒരു മുന്നണിയോടും വിധേയത്വമില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണപങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയസഭാ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നിലപാട് സ്വീകരിക്കുക. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി വി.ആര്, രവികുമാര്‍, ജില്ലാ സെക്രട്ടറി സി.കെ.ഉത്തമന്, പി.കെ.മോഹന്‍ദാസ്, കെ.പി.പ്രദീപ്, ജി.ശിവരാമന്, പി.എ.ഗോപാലന്, പി.എന്‍.കേശവന്‍കുട്ടി, അഡ്വ.വി.എന്‍.ശശിധരന്, എ.കെ.പ്രഭാകരന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: