Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വിജയം തുടരാന്‍ പൂനെ തിരിച്ചുവരവിന് നോര്‍ത്ത് ഈസ്റ്റ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2015, 10:02 pm IST
inSports

പൂനെ: ആദ്യ മത്സരത്തില്‍ മുംബൈ സിറ്റിയെ തകര്‍ത്ത പൂനെ സിറ്റി എഫ്‌സിയും കേരള ബ്ലാസ്‌റ്റേഴ്‌സിനോട് പരാജയപ്പെട്ട നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഇന്ന് രണ്ടാം അങ്കത്തില്‍ കൊമ്പുകോര്‍ക്കും. പൂനെയിലെ ഛത്രപതി ശിവാജി സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലാണ് മത്സരം. സീസണിലെ തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് പൂനെ സിറ്റി ഇന്ന് കളത്തിലിറങ്ങുന്നത്. അതേസമയം ആദ്യമത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനോടേറ്റ കനത്ത തോല്‍വി മറികടന്ന് വിജയവഴിയിലേക്ക് തിരിച്ചെത്താനാകും നോര്‍ത്ത് ഈസ്റ്റിന്റെ ശ്രമം.

മുംബൈ സിറ്റിക്കെതിരായ കളിയില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു സ്വന്തം മൈതാനത്ത് പൂനെ സിറ്റി എഫ്‌സി വിജയക്കൊടി പാറിച്ചത്. ടര്‍ക്കിഷ് സ്‌ട്രൈക്കര്‍ ടുന്‍കെ സാന്‍ലിയുടെ ഇരട്ട ഗോളുകളായിരുന്നു പൂനെയുടെ വിജയത്തിന് പിന്നില്‍. ഈ മത്സരത്തില്‍ 4-3-3 ശൈലിയില്‍ മൈതാനത്തിറങ്ങിയ ഇന്നും ഇതേ രീതിയായിരിക്കും അവലംബിക്കുക. ആദ്യ മത്സരത്തില്‍ ഇറങ്ങിയ ടീമില്‍ കാര്യമായ മാറ്റമൊന്നും വരുത്താതെയായിരിക്കും ഇന്നും കളത്തിലിറങ്ങുക. ഗോള്‍ പോസ്റ്റിന് മുന്നില്‍ ഇംഗ്ലണ്ട് താരം സ്റ്റീവന്‍ സിമ്മണ്‍സന്‍ കാവല്‍ നില്‍ക്കാന്‍ തന്നെയാണ് സാധ്യത. പ്രതിരോധത്തില്‍ ഗുര്‍ജിന്ദര്‍ കുമാര്‍, അര്‍ജന്റീന താരം ഡീഗോ കൊളാട്ടോ, ഗുര്‍മാംഗി സിങ്, ലെനി റോഡ്രിഗസ് എന്നിവരും മധ്യനിരയില്‍  മനീഷ് മെയ്‌ത്താനി, ഐവറി കോസ്റ്റിന്റെ ദിദിയര്‍ സകോറ, ഇംഗ്ലണ്ട് താരം ജെയിംസ് മെയ്‌ലി എന്നിവരുമായിരിക്കും ഇറങ്ങുക. കഴിഞ്ഞ മത്സരത്തിലെ പോലെ പ്രതിരോധനിരതാരം ഇംഗ്ലണ്ടിന്റെ നിക്കി ഷോറെയെയും ഇന്ത്യന്‍ മധ്യനിരതാരം ഇസ്‌റയില്‍ ഗുരുങുമാവും ടുന്‍കെ സാന്‍ലിക്കൊപ്പം സ്‌ട്രൈക്കര്‍മാരായി ഇറങ്ങുക. മാര്‍ക്വീ താരം അഡ്രിയാന്‍ മുട്ടു, കോസ്റ്ററിക്കന്‍ സ്‌ട്രൈക്കര്‍ യെന്‍ഡ്രിക് റ്യുയിസ് എന്നിവര്‍ പകരക്കാരായും കളത്തിലിറങ്ങിയേക്കും. കോച്ച് ഡേവിഡ് പ്ലാറ്റിന്റെ മികച്ച തന്ത്രങ്ങളും പൂനെക്ക് കഴിഞ്ഞ മത്സരത്തില്‍ ഗുണകരമായി.

അതേസമയം കേരള ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ന്നതിന്റെ നിരാശയിലാണ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രതിനിധികളായ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. വെനസ്വേലന്‍ ഫുട്‌ബോളിന് മികച്ച നേട്ടങ്ങള്‍ സമ്മാനിച്ച കോച്ച് സെസാര്‍ ഫാരിയാസിന്റെ തന്ത്രങ്ങള്‍ മുഴുവന്‍ പാളിയതാണ് ബ്ലാസ്‌റ്റേഴ്‌സിനെതിരെ ദയനീയ പരാജയം നേരിടാന്‍ പ്രധാന കാരണം. ബ്ലാസ്‌റ്റേഴ്‌സിനെതിരെ 4-4-2 ശൈലിയില്‍ കളിക്കാനിറങ്ങിയ നോര്‍ത്ത് ഈസ്റ്റിന് പക്ഷെ അവസരത്തിനൊത്തുയരാന്‍ കഴിഞ്ഞില്ല. ഇന്നും മാര്‍ക്വീ താരം സിമാവോ സബ്രോസ ഇല്ലാതെയാണ് നോര്‍ത്ത് ഈസ്റ്റ് കളത്തിലിറങ്ങുന്നത്. ഇന്ത്യന്‍ താരം ബോയ്താങിനൊപ്പം ബ്ലാസ്‌റ്റേഴ്‌സിനെതിരെ ഗോള്‍ നേടിയ അര്‍ജന്റീനയുടെ നിക്കോളാസ് വെലസ് ആയിരിക്കും സ്‌ട്രൈക്കറായി ഇറങ്ങുക. പ്രതിരോധത്തില്‍ സെഡ്രിക് ഹെങ്ബാര്‍ട്ടിനും മിഗ്വേല്‍ ഗാര്‍ഷ്യയ്‌ക്കുമൊപ്പം സോഹ്മിംഗ്ലിയാന രാള്‍ട്ടെ റീഗന്‍ സിങും ഇറങ്ങിയേക്കും. മധ്യനിരയില്‍ സ്പാനിഷ് താരം ബ്രൂണോ ഹെരേര, സെനഗല്‍ താരം ഡിയോമാന്‍സി കമാറ, പോര്‍ച്ചുഗീസ് താരം സിലാസ് എന്നിവര്‍ കളിമെനയാല്‍ കളത്തിലുണ്ടാകും.

ബ്ലാസ്‌റ്റേഴ്‌സിനെതിരായ കളിയില്‍ ടീം ഒത്തിണക്കം പ്രകടിപ്പിക്കാത്തതാണ് അവരുടെ പരാജയത്തിന്റെ മുഖ്യഹേതു. വ്യക്തിപരമായി താരങ്ങളെല്ലാം മികച്ച പ്രകടനം നടത്തിയെങ്കിലും ടീമെന്ന നിലയില്‍ പരാജയപ്പെട്ടു. ഈ കുറവുകളെല്ലാം നികത്തി വിജയം ലക്ഷ്യമിട്ടായിരിക്കും സെസാര്‍ ഫാരിയാസ് ഇന്ന് നോര്‍ത്ത് ഈസ്റ്റിനെ കളത്തിലിറക്കുക.

കഴിഞ്ഞ വര്‍ഷം കളിച്ച രണ്ട് കളികളില്‍ സ്വന്തം മൈതാനത്ത് പൂനെ സിറ്റി 1-0ന് നോര്‍ത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തിയപ്പോള്‍ എവേ മത്സരത്തില്‍ ഗോള്‍രഹിത സമനിലയും പാലിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ തോല്‍വിക്ക് പകരംവീട്ടാനുറച്ച് നോര്‍ത്ത് ഈസ്റ്റും മേധാവിത്തം തുടരാന്‍ പൂനെയും ഇറങ്ങുമ്പോള്‍ ആവേശകരമായ മത്സരം പ്രതീക്ഷിക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

India

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

Samskriti

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

Kerala

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

Samskriti

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

പുതിയ വാര്‍ത്തകള്‍

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.