ഇത്തിത്താനം: വഴിയാത്രക്കാരിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.തിരുനെല് വേലി സ്വദേശിയായ തങ്കപ്പാണിനെ(46) യെയാണ് പോലിസ് അറസ്റ്റ് ചെയ്തത്. മലകുന്നം കണ്ണന്ത്രപ്പടി ജങ്ഷനില്‍ വച്ചാണ് സംഭവം. ചൊവാഴ്ച വൈകിട്ട് മൂന്നു മണിയോടെ കണ്ണന്ത്രപ്പടിയില് നിന്നും കാര്‍ഗില്‍ കവലയിലേയ്ക്ക് നടന്നു പോയ ജൂലി തോമസിന്റെ പുറകെ വന്ന ഇയാള്‍ മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു . ഉടന്‍ തന്നെ വലിയ ബഹളം വയ്ക്കുകയും ഇയാളെ തള്ളിയിടുകയും ചെയ്തു. ബഹളം കേട്ട് കവലയില്‍ കൂടി നിന്നവര്‍ ഓടിയെത്തി ഇയാളെ പിടികൂടി. ചിങ്ങവനം പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എസ് .ഐ കെ.പി തോംസണിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: