കടുത്തുരുത്തി: ഹിന്ദുഐക്യവേദി മുളക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പദയാത്രയും ജാഗ്രതസദസ്സും നടത്തി. മുളക്കുളം ശ്രീലക്ഷ്മണ ക്ഷേത്രാങ്കണത്തില്‍നിന്നും ആരംഭിച്ച പദയാത്ര പെരുവജംഗ്ഷനില് സമാപിച്ചു. തുടര്‍ന്ന് നടത്തിയ ജാഗ്രത സദസ്സ് ആര്‍എസ്എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് ആര്. സോമശേഖരന്‍ ഉദ്ഘാടനം ചെയ്തു. ഹിന്ദുഐക്യവേദി മുളക്കുളം പഞ്ചായത്ത് പ്രസിഡന്റ് ചെല്ലപ്പന് ഗോപിനിലയം അദ്ധ്യക്ഷത വഹിച്ചു. കെ.എ. രാജന്, എം.ആര്. ഷാജു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: