കോട്ടയം: സിഎംഎസ് കോളേജ് കാമ്പസില്‍ അനാവശ്യ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുവാന്‍ ആരെയും അനുവദിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ ഡോ.റോയി സാം ഡാനിയേല്‍ ജന്മഭൂമിയോട് പറഞ്ഞു. ജാതിമത വികാരങ്ങളെ വൃണപ്പെടുത്തുന്ന തരത്തിലുള്ള പ്രതിഷേധങ്ങള്‍ കോളേജിലെ സമാധാന അന്തരീക്ഷം തകര്ക്കുമെന്നുള്ളതുകൊണ്ടാണ് ബീഫ് ഫെസ്റ്റിവല്‍ നടത്തരുതെന്ന് എസ്എഫ്ഐക്കാരോട് താന്‍ അഭ്യര്‍ത്ഥിച്ചത്. ഈ സമയം അവര്‍ തന്നെ പിടിച്ച് തള്ളുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ അദ്ധ്യാപിക ദീപയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് പോസ്റ്റര്‍ സ്ഥാപിച്ചതിന് ശേഷം അവിടെത്തന്നെ ബീഫ് ഫെസ്റ്റിവല്‍ എന്ന പേരില്‍ ഇറച്ചി വിതരണം നടത്തുകയായിരുന്നുഎസ്എഫ്ഐക്കാര്. ഇത് കാമ്പസിന് വെളിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട പ്രിന്‍സിപ്പലിന് നേരെയാണ് കയ്യേറ്റം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: