ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് റാഫിയുടെ മുന്നേറ്റം തടയാന്‍ നോര്‍ത്ത് ഈസ്റ്റ് താരങ്ങളുടെ ശ്രമം -എസ്. ശ്രീജിത്ത്
കൊച്ചി: ഒരു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ കൊച്ചിയില്‍ വിരുന്നെത്തിയ ഐഎസ്എല്‍ മത്സരങ്ങള്‍ ആരാധകര്‍ക്ക് ഉത്സവഛായ പകര്‍ന്നേകി. കേരളത്തിന്റെ വടക്കേയറ്റം മുതല്‍ തെക്കേയറ്റം വരെയുള്ള കാല്‍പ്പന്തുകളി പ്രേമികള്‍ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി. അരലക്ഷത്തിലേറെ ആരാധകരാണ് ഇന്നലെ കളി കാണാനെത്തിയത്.
രാവിലെ മുതല്‍ പൂരപ്പറമ്പു പോലെയായിരുന്നു സ്റ്റേഡിയവും പരിസരവും. ബ്ലാസ്റ്റേഴ്സിന്റെ പതാകകളും ജഴ്സിയും വില്ക്കുന്നവരെ കൊണ്ട് രാവിലെ മുതല്‍ സ്റ്റേഡിയം പരിസരം നിറഞ്ഞു. മലബാറില്‍ നിന്നുള്ള ഫുട്ബോള്‍ ആരാധകര്‍ രാവിലെ തന്നെ സ്റ്റേഡിയത്തിനു പുറത്തെത്തി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. പിന്നാലെ കൊച്ചിയിലെയും സമീപ ജില്ലകളിലെയും ഫുട്ബോള്‍ ക്ലബ്ബുകളും ആരാധകരും ബാന്‍ഡും ചെണ്ടമേളയുമായി രംഗം കൊഴുപ്പിക്കാനെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: