കുമരകം: കായല്‍ തീരത്തെ നവീകരണത്തിന്റെ ഭാഗമായി 300 മീറ്റര്‍ നീളത്തില്‍ തറയോട് പാകുന്നതിന് വിലങ്ങ് തടിയായി സ്ഥാപിച്ചിരുന്ന കക്കാ കഴുകാനുള്ള എന്ജിന് എടുത്തുമാറ്റി. വികസനത്തിന് വഴിമുടക്കി കുമരകം കക്കാ ഡിപ്പോ എന്ന തലക്കെട്ടില്‍ കഴിഞ്ഞ ദിവസം ചിത്രം സഹിതം ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയെത്തുടര്‍ന്നാണ് ഡിപ്പോക്കാര്‍ എന്ജിന് മാറ്റി സ്ഥാപിക്കുവാന്‍ തയ്യാറായത്. ഇതിന് മുന്‍പ് വിവിധ രാഷ്ട്രീയ നേതാക്കളും സംഘടനകളും മറ്റും എന്ജിന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഡിപ്പോ അധികാരികള്‍ അതിന് തയ്യാറായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: