ഇത്തിത്താനം : ചിറവംമുട്ടം ക്ഷേത്രത്തിന് സമീപമുള്ള 250ഓളം കുടുംബങ്ങള്‍ മതിയായ ഗതാഗത സൗകര്യം ഇല്ലാതെ വലയുന്നു.
ഇന്‍ഡ്യന്‍ റയില്‍വേയ്ക്കായി സ്ഥലം ഏറ്റെടുത്ത നാള് മുതല്‍ പൊതു ഗതാഗതമാര്ഗവുമായി ഒറ്റപ്പെട്ടുകിടക്കുകയാണ് ഈ പ്രദേശം.
റയില്‍വേയുടെ ഓരം ചേര്‍ന്ന് ഇടുങ്ങിയ റയില്‍വേ പുറംപോക്കാണ് നാട്ടുകാര്‍ ഇതുവരെ ഗതാഗതത്തിനായി ഉപയോഗിച്ചു പോന്നിരുന്നത്. എന്നാല്‍ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി റയില്‍വേ മണ്ണിട്ട് ഉയര്‍ത്തിയതുമൂലം കേവലം നടപ്പാത മാത്രമാണ് ഇവിടെ അവശേഷിക്കുന്നത്.
രോഗികളും, വൃദ്ധജനങ്ങളും, സ്കൂള്‍ കുട്ടികളും, സ്ത്രീകളും അടങ്ങുന്ന നാട്ടുകാര്‍ ഇവിടെ നിന്നും പൊതുവഴിയിലേക്ക് കടക്കാന്‍ കഴിയാതെ പ്രയാസപ്പെടുകയാണ്. ഇവിടേക്ക് വാഹനങ്ങള്‍ എത്താത്തതിനാല്‍ രോഗികളെയും മറ്റും ചുമന്നുകൊണ്ടാണ് പൊതുവഴിയില്‍ എത്തിക്കുന്നത്. സംവരണ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെട്ടിരുന്നതും, പട്ടികജാതിക്കാരനായ എം.പി. ഉണ്ടായിരുന്നിട്ടും ഏഴോളം പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്ന ഈ പ്രദേശത്തെ അവഗണിക്കുന്നു.
കുറിച്ചി പഞ്ചായത്തിന്റയും, വാഴപ്പള്ളി പഞ്ചായത്തിന്റെയും അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശത്തിന്റെ തന്നെ പടിഞ്ഞാറുവശം കൃഷിയില്ലാതെ തരിശു കിടക്കുന്ന നങ്ങ്യാകരി പാടശേഖരം ഉണ്ട്.
ചിറവംമുട്ടം ക്ഷേത്രക്കുളത്തിനു കിഴക്ക് നങ്ങ്യാകരി പാടം വളരെ എത്തി നില്ക്കുന്ന പൊതുവഴി നങ്ങ്യാകരി പാടത്തിന് കിഴക്ക്വശം ഈ പ്രദേശത്തിനോട് ചേര്‍ന്ന് റോഡ് നിര്‍മ്മിച്ച് തുരുത്തി- കുന്നലിക്കാല്പടി റോഡില്‍ എത്തിക്കുകയും ഈ പ്രദേശത്തുള്ള ചെറിയ വഴികളെ വലുതാക്കി പ്രസ്തുത വലിയ റോഡിനോട് ബന്ധിപ്പിക്കുകയും ചെയ്താല്‍ ഈ പ്രശ്നം പരിഹരിക്കാമെന്ന് നാട്ടുകാര്‍ പറയുന്നു. എം.പിയും എം.എല്‍.എയും ജില്ലാ പഞ്ചായത്തും സഹകരിച്ച് ഫണ്ട് അനുവദിക്കുകയോ, പ്രധാനമന്ത്രിയുടെ ഗ്രാമീണ സടക് യോജനയില്‍ പെടുത്തുകയോ ചെയ്താല്‍ മാത്രമേ ഏകദേശം 500 മീ. മാത്രം വരുന്ന നങ്ങ്യാകരി പാടശേഖരത്തുകൂടിയുള്ള പ്രസ്തുത ചിറവംമുട്ടം – കുന്നലിക്കല്പടി റോഡ് യഥാര്‍ത്ഥ്യമാവുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: