കണ്ണൂര്‍: ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ ജില്ലാ ആയുര്‍വ്വേദ ആശുപത്രിയുടെ ദൈനംദിന പ്രവര്‍ത്തനം താളം തെറ്റുന്നു. സ്ഥിര നിമനമില്ലാത്ത തസ്ഥികകളില്‍ താല്കാലിക നിയമനം നടത്തിയിട്ടുണ്ടെങ്കിലും കുറഞ്ഞ ദിവസക്കൂലി കാരണം ആളെ കിട്ടാത്ത അവസ്ഥയാണ്. ആഴ്ചകളോളം നീണ്ട് നില്ക്കുന്ന സ്ഥിരം ചികിത്സ ലഭിക്കേണ്ട പലര്‍ക്കും കൃത്യമായ ചികിത്സ ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. ജനറല്‍ വാര്‍ഡില്‍ കിടക്കുന്ന രോഗികളെയാണ് ഇത് കാര്യമായി ബാധിക്കുന്നത്. എന്നാല്‍ ചില രോഗികള്‍ക്ക് മാത്രം കൃത്യമായ ചികിത്സ സമയത്ത് തന്നെ ലഭിക്കുന്നതായും ആക്ഷേപമുണ്ട്.
ഉഴിച്ചില്‍, പിഴിച്ചില്‍, ധാര തുടങ്ങിയ ചികിത്സ വേണ്ടവര്‍ക്ക് ഏഴ് ദിവസത്തെ തുടര്‍ച്ചയായ ചികിത്സക്ക് ശേഷം ഒരു ദിവസത്തെ വിശ്രമമവും തുടര്‍ന്ന് വീണ്ടും ഏഴ് ദിവസത്തെ ചികിത്സയുമാണ്. എന്നാല്‍ പലര്‍ക്കും എഴ് ദിവസത്തെ ചികിത്സ കഴിഞ്ഞാല്‍ ദിവങ്ങള്‍ക്ക് ശേഷമാണ് തുടര്‍ ചികിത്സ ലഭിക്കുന്നത്. ഇത് കാരണം ചികിത്സാ കാലാവധി നീണ്ട് പോവുകയും രോഗികള്‍ക്ക് പ്രതീക്ഷിക്കുന്ന ഫലം ലഭിക്കാതെ വരികയും ചെയ്യുന്നു. ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ രണ്ട് സ്ഥിരം തെറാപിസ്റ്റ് മാത്രമാണുള്ളത്. എന്നാല്‍ നിരവധി പേര് ചികിത്സക്കെത്തുന്ന ആയുര്‍വ്വേദ ആശുപത്രിയില്‍ രണ്ട് ജീവനക്കാരെ കൊണ്ട് മാത്രം മുഴുവന്‍ രോഗികള്‍ക്കും ചികിത്സ നല്കാന് സാധിക്കുന്നില്ല.
താല്കാലിക നിയമനത്തില്‍ വരുന്ന ജീവനക്കാര്‍ തുടര്‍ച്ചയായി ജോലി ചെയ്യാത്തതാണ് ഇപ്പോഴുള്ള പ്രതിസന്ധിക്ക് കാരണമെന്നാണ് അധികൃതര്‍ നല്കുന്ന വിശദീകരണം. എന്നാല്‍ ദിവസക്കൂലിയായി കേവലം 350 രൂപ മാത്രമാണ് താല്‍ക്കാലിക ജീവനക്കാര്‍ക്ക് നല്‍കുന്നത്. ഇത്രയും കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാന്‍ സാധിക്കില്ലെന്ന നിലപാടാണ് താല്‍ക്കാലിക നിയമനത്തില്‍ വരുന്ന ജീവനക്കാര്‍ സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം ഡിഎംഒ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തുടങ്ങിയവര്‍ ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ ആശുപത്രിയിലെ ചികിത്സാ വീഴ്ച സംബന്ധിച്ച് രോഗികള്‍ ഇവര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുമെന്ന് ഉറപ്പ് കൊടുത്ത അധികൃതര്‍ വേതന വര്‍ദ്ധനവ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ജില്ലാ ഭരണകൂടത്തിന് സാധിക്കില്ലെന്ന നിലപാടാണ് ജില്ലാ ഭരണകൂടം സ്വീകരിക്കുന്നത്. നൂറുകണക്കിന് നിര്‍ദ്ധനരായ രോഗികള്‍ ചികിത്സക്കെത്തുന്ന ജില്ലാ ആയുര്‍വ്വേദ ആശുപത്രിയില്‍ ആവശ്യമായ സംവിധനങ്ങളൊരുക്കാന് അധികൃതര്‍ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: