Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമനും വിഭീഷണനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2015, 08:39 pm IST
inSamskriti

വിശ്രമിച്ചുകൊണ്ടിരുന്ന രാമനെ സമീപിച്ച് വിഭീഷണന്‍ ചോദിച്ചു. നാളെ രാവണനെ പുതിയ രഥവുമായി അങ്ങ് യുദ്ധത്തിന് ഒരുങ്ങിവരാനായി പറഞ്ഞുവിട്ടു. പക്ഷെ അല്ലയോ നാഥ

നാഥ ന രഥ നഹി തന പദ ത്രാനാ

കേഹി ബിതി ജിതബ വീര ബലവാന

സുനഹു സഖാ കഹ കൃപാനിധാന

ജേഹി ജയ ഹോ ഈ സോ സ്യന്ദന ആന

(രാമചരിതമാനസം ലങ്കകാണ്ഡം 79:2)

അങ്ങേയ്‌ക്ക് രഥമില്ല. ശരീരം രക്ഷിക്കുന്നതിന്നുള്ള കവചങ്ങളില്ല. കാലില്‍പാദരക്ഷപോലും ധരിച്ചിട്ടില്ല. ഇതൊന്നുമില്ലാതെ ബലവാനായ ആ രാവണനെ അങ്ങേക്ക് ഏതുവിധത്തിലാണ് ജയിക്കാന്‍ കഴിയുക. ഇതുകേട്ട് കൃപാനിധിയായ ശ്രീരാമചന്ദ്രന്‍ പറഞ്ഞു.

അല്ലയോ സഖേ വിജയരഥമെന്നു പറയുന്നത് എന്താണെന്ന് കേട്ടാലും.

സൗരജ ധീരജ തേഹി രഥ ചാകാ

സത്യ സീല ദൃഢ ധ്വജാ പതാക

ബല വിവേക ദമ പരഹിത ഘോരേ

ഛമാ കൃപാ സമതാ രജു ജോരേ (ലങ്ക 79:3)

ആ രഥത്തിന്റെ രണ്ടു ചക്രങ്ങള്‍ ശൗര്യവും ധൈര്യവുമാണ്. സത്യവും ശീല (സദാചാരം)വും ആ രഥത്തിന്റെ കൊടിമരവും പതാകയുമാകുന്നു. ബലം, വിവേകം, ദമം, (ഇന്ദ്രിയനിഗ്രഹം), പരോപകാരം എന്നിവയാണ്. അതില്‍ പൂട്ടിയിരിക്കുന്ന നാല് കുതിരകള്‍ ക്ഷമ, ദയ, സമത്വം എന്നീ കയറുകള്‍കൊണ്ടാണ് കുതിരകളെ ആ രഥത്തില്‍ ബന്ധിച്ചിരിക്കുന്നത്.

ഈസ ഭജനു സാരഥി സു ജാനാ

ബിരതി ചര്‍മ സന്തോഷ കൃപാന

ദാന പരസു ബുധി സക്തി പ്രചണ്ഡാ

ബര വിഗ്യാന്‍ കഠിന കോദണ്ഡ

(ലങ്ക 79:4)

ഈശ്വരഭജനമാണ് ആ രഥത്തിന്റെ സമര്‍ത്ഥനായ സാരഥി. വൈരാഗ്യം പരിചയും സന്തോഷം വാളുമാകുന്നു. ദാനം പരശുവും ബുദ്ധി അതിന്റെ പ്രചണ്ഡ ശക്തിയുമാണ്. ശ്രേഷ്ഠമായ വിജ്ഞാനം കാഠിന്യമേറിയ വില്ലുമാകുന്നു.

അമല അചല മന ത്രോന സമാനാ

സമ ജമ നിയമ സിലീമുഖ നാനാ

കവച അഭേദ ബിപ്ര ഗുര പൂജ

എഹി സമ വിജയ ഉപായ നഭൂജാ (ലങ്ക 79:5)

നിര്‍മ്മലവും (പാപരഹിതം) അചലവും (സ്ഥിരം) ആയ മനസ്സാണ് ആവനാഴി. ശമം, യമം, നിയമം മുതലായവ അനേകപ്രകാരത്തിലുള്ള ബാണങ്ങളാകുന്നു. ഗുരു, ബ്രാഹ്മണന്‍ തുടങ്ങിയവരുടെ പൂജയാണ് ഒരിക്കലും ഭേദിക്കപ്പെടാന്‍ പറ്റാത്ത കവചങ്ങള്‍. ഈ പറഞ്ഞവയ്‌ക്ക് സമാനമായി വിജയത്തിലേക്ക് നയിക്കുന്ന മറ്റൊന്നുംതന്നെയില്ല.

സഖാ ധര്‍മ്മമയ അസ രഥ ജാകേം

ജിതന കഹും ന കതഹൂം രിപുതാകേ (ലങ്ക 79:6)

പ്രിയപ്പെട്ട സഖേ ഇത്തരത്തിലുള്ള രഥം ആരുടെ കൈവശമുണ്ടോ അവനെ ജയിക്കാന്‍ എത്ര പ്രബലനായ ശത്രുവിനാലും കഴിയുന്നതല്ല.

മഹാ അജയ സംസാര രിപു

ജീതി സകഈ സോ വീര

ജാകേം അസ രഥ ഹോഈ

ദൃഢ സുനഹു സഖാ മതി വീര

(ലങ്ക 80:ക)

അല്ലയോ ശ്രേഷ്ഠ, ബുദ്ധിക്കുടമയായ സുഹൃത്തെ കേട്ടാലും. ആരുടെ കൈവശമാണോ ഇത്തരത്തിലുള്ള സുദൃഢമായ രഥമുള്ളത് ആ വീരന് ആര്‍ക്കും ജയിക്കാന്‍ കഴിയാത്ത സംസാരരൂപിയായ ജനനമരണത്തെപ്പോലും നിഷ്പ്രയാസം ജയിക്കാന്‍ കഴിയും.

സനി പ്രഭു വചന വിഭീഷണ

ഹരഷി ഗാഹേ പദ കംജ

ഏഹി മിസ മോഹി ഉപദേസേഹു

രാമ കൃപ സുഖ പൂംജ (ലങ്ക 80:ഖ)

ശ്രീരാമവചനങ്ങള്‍ കേട്ട വിഭീഷണന്‍ ഹര്‍ഷത്തോടെ രാമപാദങ്ങളില്‍ നമിച്ചുകൊണ്ടു പറഞ്ഞു. കൃപാലുവായ അങ്ങയുടെ മഹത്തായ ഈ ഉപദേശത്താല്‍ ഞാന്‍ ധന്യനും സന്തുഷ്ടനുമായി.

യുദ്ധഭൂമിയില്‍ നിന്നും രാമനിര്‍ദ്ദേശമനുസരിച്ച് കൊട്ടാരത്തിലേക്ക് തിരിച്ച രാവണന് നാണക്കേടും മാനക്കേടും തോന്നി. കൊട്ടാരത്തിലെത്തിയ രാവണന്‍ തന്റെ പൂര്‍വകാല പ്രവൃത്തികളെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. താന്‍ പണ്ട് ചെയ്തുകൂട്ടിയ പാപങ്ങളും സമ്പാദിച്ച ശാപങ്ങളും ഓര്‍മ്മകളിലേക്ക് തള്ളിക്കയറി. തനിക്ക് ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വിപത്തുകള്‍ക്കെല്ലാം കാരണം താന്‍ ചെയ്തുകൂട്ടിയ ദുഷ്‌കര്‍മ്മങ്ങളാണെന്ന ബോധം രാവണനില്‍ രൂഢമൂലമായി.

ഭാവിയെക്കുറിച്ചോര്‍ത്തപ്പോള്‍ ഭയവും അസ്വസ്ഥതയും അദ്ദേഹത്തെ പിടികൂടി. മന്ത്രിമാരുമായി കൂടിയാലോചന നടത്തിയശേഷം അടുത്ത ദിവസത്തെ യുദ്ധത്തിന് സേനാപതിയായി കുംഭകര്‍ണ്ണനെ അയക്കാന്‍ തീരുമാനിച്ചതനുസരിച്ചും മറ്റു വഴികളൊന്നും കാണാത്തതിനാലും നിദ്രയിലായിരുന്ന കുംഭകര്‍ണ്ണനെ വളരെ സാഹസപ്പെട്ട് ഉണര്‍ത്തി യുദ്ധത്തിനയച്ചു.

പിറ്റേന്ന് കുംഭകര്‍ണ്ണന്‍ വലിയൊരു സേനയുമായി യുദ്ധഭൂമിയില്‍ എത്തി. കുംഭകര്‍ണ്ണനും സേനയും വരുന്നതു കണ്ട് വാനരസേന ഭയന്ന് നാലുപാടും ഓട്ടംതുടങ്ങി. ഇതുകണ്ട് അംഗദന്‍ പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.