കോഴിക്കോട്: സംഗീതസംവിധായകന് എം.എസ് ബാബുരാജിന്റെ ഓര്‍മ്മയ്ക്ക് ദിശസാംസ്കാരിക വേദി ഏര്‍പ്പെടുത്തിയ ആദ്യപുരസ്കാംര സംഗീത സംവിധായകന് എം.കെ. അര്ജുനന്. സംഗീതത്തിന് നല്കിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് ഹരിപ്പാട് കെ.പി.എന്‍ പിള്ള, എന്‍.ഹരി, ആലങ്കോട് ലീലാകൃഷ്ണന് എന്നിവരടങ്ങുന്ന ജൂറി പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
25,000 രൂപയുടെ പ്രശസ്തി പത്രവും സ്മൃതിഫലകവും അടങ്ങുന്നതാണ് പുരസ്കാരം. 16 ന് വൈകിട്ട് 4 മണിക്ക് കോഴിക്കോട്ട് ടാഗോര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ചലച്ചിത്ര സംവിധായകന് കമല്‍ പുരസ്കാരം നല്‍കും വാര്‍ത്താസമ്മേളനത്തില്‍ ജമാല്‍ കൊച്ചങ്ങാടി, വി.ടി. മുരളി, ബാപ്പു വെള്ളിപറമ്പ്, ബീരാന് കല്‍പ്പുറത്ത്, കീത്തേടത്ത് മുജീബ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: