Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബ്രസീല്‍ പോരില്‍ ഗോവ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2015, 01:03 am IST
inSports

ഫത്തോര്‍ദ: ബ്രസീലിന്റെ രണ്ട് ഇതിഹാസതാരങ്ങള്‍ നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ ജയം വെളുത്തപെലെ എന്നറിയപ്പെടുന്ന സീക്കോയ്‌ക്കൊപ്പം. ഐഎസ്എല്‍ രണ്ടാം മത്സരത്തില്‍ സീക്കോയുടെ എഫ്‌സി ഗോവ മടക്കമില്ലാത്ത രണ്ടു ഗോളിന് റോബര്‍ട്ടോ കാര്‍ലോസിന്റെ ദല്‍ഹി ഡൈനാമോസിനെ കീഴടക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ കളിക്കാരനായും കാര്‍ലോസ് കളത്തിലിറങ്ങിയെങ്കിലും ടീമിന്റെ തോല്‍വി തടയാനായില്ല. ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ റെയ്‌നാള്‍ഡോയുടെ ഗോളും സൗമിക് ചക്രവര്‍ത്തിയുടെ സെല്‍ഫ് ഗോളും ഗോവയുടെ ഗോള്‍ പട്ടികയില്‍. കരുത്തുറ്റ പ്രതിരോധത്തിനൊപ്പം ബ്രസീലിയന്‍ ഗോളി എലിന്റണ്‍ ആന്ദ്രെയുടെ ഉജ്ജ്വല പ്രകടനവും എഫ്‌സി ഗോവയുടെ വിജയത്തിന് മാറ്റുകൂട്ടി.

മൂന്നാം മിനിറ്റില്‍ തന്നെ ദല്‍ഹിയുടെ വല കുലുങ്ങി. ലിയോ മൗറ നീട്ടിനല്‍കിയ പാസ് പിടിച്ചെടുത്ത് ബോക്‌സിനുള്ളില്‍ പ്രവേശിച്ച റോമിയോ ഫെര്‍ണാണ്ടസ് ദല്‍ഹി പ്രതിരോധത്തിലെ കരുത്തന്‍ നോര്‍വീജിയന്‍ താരം ജോണ്‍ ആര്‍നെ റീസിനെ ഒന്ന് കബളിപ്പിച്ച് നല്‍കിയ പാസ് മാന്‍ഡര്‍ റാവു ദേശായി അനായാസം വലയിലേക്കു തിരിച്ചുവിട്ടു. എന്നാല്‍, സൗമിക്കിന്റെ കാലില്‍ തട്ടിയ പന്ത് ഗതി മാറി വലയില്‍ പ്രവേശിക്കുമ്പോള്‍ നോക്കി നില്‍ക്കാനെ ദല്‍ഹി ഗോളി സന്‍ജിഭാന്‍ ഘോഷിനായുള്ളു.

ഗോളിന്റെ ഞെട്ടലില്‍ നിന്ന് ഉണര്‍ന്നെഴുന്നേ ദല്‍ഹി 12-ാം മിനിറ്റിലാണ് ഗോവന്‍ ബോക്‌സിലേക്ക് ആദ്യ ആസൂത്രിത നീക്കം നടത്തിയത്. ഫ്രഞ്ച് ഇന്റര്‍നാഷണല്‍ ഫ്‌ളോറന്റ് മലൂദ മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. മലൂദക്കൊപ്പം ഹാന്‍സ് മള്‍ഡറും കളം നിറഞ്ഞതോടെ ഗോവന്‍ പ്രതിരോധത്തില്‍ പലപ്പോഴും വിള്ളല്‍ വീണു. എങ്കിലും ബ്രസീലിന് വേണ്ടി നൂറിലേറെ മത്സരങ്ങളില്‍ പ്രതിരോധം കാത്ത ലൂസിയോയെ കീഴടക്കാന്‍ ദല്‍ഹിക്ക് കഴിഞ്ഞില്ല. 18-ാം മിനിറ്റില്‍ ദല്‍ഹി സമനില പിടിച്ചെന്ന് തോന്നിച്ചെങ്കിലും മലൂദക്ക് ലക്ഷ്യം പിഴച്ചു. ആദ്യ പകുതിയുടെ അവസാന മിനിറ്റില്‍ ദല്‍ഹിക്ക് സമനില പാലിക്കാനുള്ള മറ്റൊരു അവസരം കൂടി ലഭിച്ചെങ്കിലും ആന്‍ഡേഴ്‌സണ്‍ കാര്‍ഡോസോയുടെ ഹെഡ്ഡര്‍ ഗോവ ഗോളി എലിന്റണ്‍ ആന്ദ്രെ കുത്തിയകറ്റി. തൊട്ടുപിന്നാലെ ഗോവ ലീഡ് ഉയര്‍ത്തി. ജോഫ്രെ എടുത്ത ഫ്രീ കിക്ക് റെയ്‌നാള്‍ഡോ വലയിലെത്തിച്ചത്.

രണ്ട് ഗോളിന്റെ കടവുമായി ആദ്യ പകുതിയില്‍ മടങ്ങിയ ദല്‍ഹി ഡൈനാമോസ് രണ്ട് മാറ്റങ്ങളുമായാണ് രണ്ടാം പകുതിയിലെത്തിയത്. ഹാന്‍സ് മള്‍ഡര്‍ക്ക് പകരം മാര്‍ക്വീ താരവും പരിശീലകനുമായ റോബര്‍ട്ടോ കാര്‍ലോസ് കളത്തിലെത്തി. മറ്റൊരു ബ്രസീലിയന്‍ താരമായ വിനിസ്യസ് ഡി സൂസക്ക് പകരം ഗുസ്താവോയും എത്തി. എങ്കിലും എഫ്‌സി ഗോവന്‍ പ്രതിരോധം കോട്ടകെട്ടി നിലയുറപ്പിച്ചതോടെ ദല്‍ഹി മുന്നേറ്റങ്ങള്‍ ലക്ഷ്യം കാണാതെ പോയി.

ഗോവ രണ്ട് ഗോളിന്റെ മുന്‍തൂക്കത്തില്‍ പിടിച്ചുതൂങ്ങിയതോടെ രണ്ടാം പകുതിയില്‍ ദല്‍ഹി കളംവാണു. മലൂദയും പകരക്കാരായി ഇറങ്ങിയ ഡോസ് സാന്റോസും ആദില്‍ നബിയും മികച്ച മുന്നേങ്ങളുമായി എതിര്‍ പ്രതിരോധത്തെ വിറപ്പിച്ചെങ്കിലും ബാറിന് കീഴില്‍ എലിന്റണ്‍ ആന്ദ്രെ അപരാജിതനായി നിലയുറപ്പിച്ചതോടെ ആദ്യ മത്സരത്തില്‍ ജയത്തോടെ തുടക്കമിടാന്‍ സീക്കോക്കും സംഘത്തിനുമായി.

കളിയുടെ അവസാന സമയത്ത് റോബര്‍ട്ടോ കാര്‍ലോസ് തകര്‍പ്പന്‍ ഒരു ഫ്രീകിക്ക് പായിച്ചത്‌ഗോവ ഗോളിയുടെ കൈയില്‍നിന്ന് വഴുതിയെങ്കിലും രണ്ടാം ശ്രമത്തില്‍ കൈയിലൊതുങ്ങിയതോടെ ഒരു ഗോള്‍ മടക്കാമെന്ന ദല്‍ഹിയുടെ സ്വപ്‌നവും ബാക്കിയായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

India

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

Samskriti

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

Kerala

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

Samskriti

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

പുതിയ വാര്‍ത്തകള്‍

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.