മരട്: അനധികൃതമായി കായല്‍ൈകയേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുളള സ്വകാര്യ വ്യക്തിയുടെ നീക്കത്തിനെതിരെ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് കൈയേറ്റഭൂമിയില്‍ വേലികെട്ടി പ്രതിഷേധിച്ചു. ഗാന്ധിജയന്തി ദിനത്തിലായിരുന്നു നാട്ടുകാരുടെ പ്രതിഷേധ വേലികെട്ടല്‍. കുമ്പളം പഞ്ചായത്തില്‍ പനങ്ങാട് ഉദയത്തുംവാതിലിനു സമീപം എംഎല്‍എ റോഡിനു കിഴക്കുവശത്തായാണ് ഇത്തരം അനധികൃത കായല്‍ കയ്യേറ്റങ്ങള്‍ നടക്കുന്നത്.
ആറു മാസങ്ങള്‍ക്കു മുമ്പും ഇവിടെ ഇത്തരത്തില്‍ കായല്‍ കയ്യേറ്റം നടന്നിരുന്നു. സ്വകാര്യവ്യക്തി പണിയുന്ന ബംഗ്ലാവിനു സമീപത്തായി 15 സെന്റോളം കായലാണ് ഇത്തരത്തില്‍ അനധികൃതമായി പൂഴിയടിച്ച് നികത്തിയത്.
ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചതോടെ പോലീസ് ഉദേ്യാഗസ്ഥര്‍ ഇടപെട്ട് ജെസിബി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കായലില്‍ അനധികൃതമായി ഇറക്കിയ പൂഴിമണ്ണ് മൂന്നു ജെസിബി ഉപയോഗിച്ച് തിരിച്ചെടുപ്പിച്ച ശേഷമാണ് ബിജെപി പ്രവര്‍ത്തകര്‍ ജെസിബി പോലീസിനു വിട്ടുകൊടുത്തത്.
ആറു മാസങ്ങള്‍ക്കുശേഷം വീണ്ടും കൈയേറ്റശ്രമങ്ങള്‍ ആരംഭിച്ചതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. സ്‌റ്റോപ് മെമ്മോ നിലനില്‍ക്കുമ്പോഴും കയ്യേറ്റഭൂമി കരിങ്കല്‍ഭിത്തി കെട്ടി സ്വന്തമാക്കാനും സ്വകാര്യവ്യക്തി നീക്കങ്ങള്‍ ആരംഭിച്ചു.
തീരദേശറോഡുകള്‍ കൂട്ടിയോജിപ്പിക്കുന്നതിനും ഇത്തരം കൈയേറ്റങ്ങള്‍ തടസ്സമായി നിലനില്‍ക്കുന്നു. പഞ്ചായത്ത്, വില്ലേജ്, പോലീസ് ഉദേ്യാഗസ്ഥരുടെ ഒത്താശയോടെയാണ് ഇത്തരം അനധികൃത കൈയേറ്റങ്ങള്‍ നടക്കുന്നതെന്നും ഉദ്യോഗസ്ഥരെ യഥാസമയം വിവരങ്ങള്‍ അറിയിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചു.
















