വേലിക്കര: ഭാരതീയ വിദ്യാനികേതന്റെ ആലപ്പുഴ ജില്ലാ ശാസ്ത്രമേള ആറ്റുവ വിവേകാനന്ദവിദ്യാപീഠം വിദ്യാലയത്തില്‍ നടന്നു.
ജില്ലയിലെ 23 വിദ്യാലയങ്ങളില്‍ നിന്നായി മുന്നൂറോളം കുട്ടികള്‍ തയ്യാറാക്കിയ ശാസ്ത്രപ്രദര്ശനങ്ങള്, ഗണിതശാസ്ത്രപ്രവര്ത്തനവും, പ്രയോഗങ്ങള്‍, പ്രവര്‍ത്തി പരിചയവും നടന്നു. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ശാരീരിക് പ്രമുഖ് എം.ആര്. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഭാരതീയ ശാസ്ത്രപാരമ്പര്യം ലോകത്തിന് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാലയ സമിതി പ്രസിഡന്റ് എസ്.ഗോപിനാഥന് നായര്‍ അദ്ധ്യക്ഷത വഹിച്ചു. വിദ്യാനികേതന്‍ ജില്ലാ സെക്രട്ടറി എം.മധുസൂദനന്‍പിള്ള, സംയോജകന്‍ കെ.സന്തോഷ്, ശാസ്ത്രമേള പ്രമുഖ് സജി സുഭാഷ്, വിദ്യാലയ സമിതി സെക്രട്ടറി അഡ്വ.കെ.കെ. അനൂപ്, സംസ്ഥാന കലാമേള സഹപ്രമുഖ് നാരായണഭട്ട് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: