പത്തനംതിട്ട: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ നടത്തിയ പണിമുടക്കില്‍ നാലാം ദിവസവും ജില്ലയിലെ തോട്ടം മേഖല നിശ്ചലം. പണിമുടക്കിയ തൊഴിലാളികള്‍ മിക്കയിടങ്ങളിലും റോഡ് ഉപരോധിച്ചു. കൂടലില്‍ പണിമുടക്കിയ തൊഴിലാളികള്‍ നെടുമണ്‍കാവില്‍ നിന്നും പ്രകടനമായെത്തിയാണ് പുനലൂര്‍മൂവാറ്റുപുഴ സംസ്ഥാന പാത ഉപരോധിച്ചത്. ഇത് മണിക്കൂറുകളോളം ഗതഗതം സ്തംഭിപ്പിച്ചു. പി.സി.കെ. കൊടുമണ്‍, എ.വി.ടി. രാജഗിരി, ചന്ദനപ്പള്ളി എസ്റ്റേറ്റില്‍ നിന്നുമുള്ള 1700 ഓളം തൊളിലാളികള്‍ പങ്കെടുത്തു. ഉപരോധ സമയം അവസാനിക്കുന്നതിന് തൊട്ട് മുമ്പ് സംസ്ഥാന സര്‍ക്കാരിന്റെ തോട്ടം തൊഴിലാളികളോട് നിഷേധാല്മക നിലപാട് സ്വീകരിക്കുന്നതായി ആരോപിച്ച് ഒരു വിഭാഗം മന്ത്രി ഷിബു ബോബി ജോണിന്റെ കൊലം കത്തിച്ചു. റാന്നി താലൂക്കിലെ ഹാരീസണ്‍ മലയാളം തോട്ടത്തിലെ തൊഴിലാളികള്‍ പണിമുടക്കി സംയുക്ത ട്രേഡ് യൂനിയന്‍ നേതൃത്വത്തില്‍ പ്രകടനമായെത്തി പെരുനാട് വില്ലേജ് ഓഫീസ് ഉപരോധിച്ചു. ഉപരോധ സമരത്തില്‍ 500ല്‍ അധികം തൊഴിലാളികള്‍ സംബന്ധിച്ചു. ജില്ലയിലെ പ്ലാന്റേഷന് കോര്പ്പറേഷന് തോട്ടങ്ങളായ കൊടുമണ്‍, ചന്ദനപ്പള്ളി, തണ്ണിത്തോട് എസ്റ്റേറ്റുകളിലും ഹാരീസണ്‍ മലയാളം കമ്പനിയുടെ കുമ്പഴ, ളാഹ, കല്ലേലി എസ്റ്റേറ്റുകളിലും എ.വി.ടി. മിഡ്ലാന്‍ഡ് റബര്‍ ആന്‍ഡ് പ്രോഡക്ട് കമ്പനി ലിമിറ്റഡിന്റെ പെരുനാട്, രാജഗിരി എസ്റ്റേറ്റുകളും ചെമ്മാനി, പുന്നമൂട് സ്കൈ ഗ്രീന്‍ പോലെയുള്ള ചെറിയ തോട്ടങ്ങളും പണിമുടക്കിലും സ്തംഭിച്ചു. പണിമുടക്കിയ തോഴിലാളികള്‍ പ്ലാന്റേഷന് തോട്ടങ്ങളില്‍ പ്രതിഷേധ യോഗങ്ങളും സംഘടിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: