Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ക്രിസ്തുമസ് സീസണ്‍ ലക്ഷ്യമാക്കി താറാവ് കര്‍ഷകര്‍ സജീവമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2015, 08:40 pm IST
in Alappuzha

കുട്ടനാട്: പക്ഷിപ്പനി തകര്‍ത്ത കുട്ടനാട്ടിലെ താറാവുകര്‍ഷകര്‍ ക്രിസ്തുമസ് വിപണിക്കായി സജീവമായിത്തുടങ്ങി. കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായി പടര്‍ന്നുപിടിച്ച പക്ഷിപ്പനി കുട്ടനാട്ടിലെ താറാവ് വിപണിയെ പാടെ തകര്‍ത്തിരുന്നു. ഇത്തവണത്തെ സീസണില്‍ കഴിഞ്ഞ വര്‍ഷത്തെ തകര്‍ച്ച മറികടക്കുകയാണ് കുട്ടനാട്ടിലെ താറാവ് കര്‍ഷകരുടെ ലക്ഷ്യം. 450 ഓളം സ്ഥിരം കര്‍ഷകരാണ് ജില്ലയിലുള്ളത്. ഇതില്‍ ഭൂരിഭാഗവും കുട്ടനാട്ടുകാരാണ്. വിവിധ പ്രദേശങ്ങളിലും എസി റോഡിന്റെ അരികിലുമെല്ലാം കച്ചവട കേന്ദ്രങ്ങള്‍ വീണ്ടും സജീവമാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള താറാവുകള്‍ എത്തുന്നുണ്ടെങ്കിലും കുട്ടനാടന്‍ താറാവുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെ.

വളര്‍ത്താനായി കുട്ടനാട്ടില്‍നിന്ന് തമിഴ്‌നാട്ടില്‍ കൊണ്ടു പോയ താറാവിന്‍ കുഞ്ഞുങ്ങള്‍ തിരിച്ചെത്തിയതും കര്‍ഷകര്‍ക്ക് ആശ്വാസമായി. ഭക്ഷണ പ്രേമികളുടെ പ്രീയപ്പെട്ട കുട്ടനാടന്‍ ബ്രാന്‍ഡ് താറാവിന് ക്ഷാമം തുടരുന്നു. കുട്ടനാടന്‍ മേഖലയിലെ താറാവുകളെ പക്ഷിപ്പനി ഭീതിയില്‍ കൊന്ന് തള്ളിയതിനാല്‍ മറ്റ് പ്രദേശങ്ങളില്‍നിന്ന് കൊണ്ടുവന്ന താറാവുകളാണ് ഇവിടെ കൂടുതലും വില്‍പ്പനയ്‌ക്കുള്ളത്. ചാര, ചെമ്പല്ലി എന്നീ കുട്ടനാടന്‍ ഇനങ്ങള്‍ക്കാണ് ക്രിസ്തുമസ് സീസണില്‍ കൂടുതല്‍ ആവശ്യക്കാരുള്ളത്. നിലവില്‍ 180 മുതല്‍ 300 രൂപ വരെയാണ് താറാവുകളുടെ ചില്ലറ വില. താറാവ് മുട്ടയുടെ വിപണി ഇടിഞ്ഞിരിക്കുകയാണെന്നും അവയ്‌ക്ക് അന്യസംസ്ഥാന മുട്ടകളുടെ വില മാത്രമേ കിട്ടുന്നുള്ളെന്നും കര്‍ഷകര്‍ പറഞ്ഞു.

കഴിഞ്ഞ ക്രിസ്മസ്പുതുവത്സര സീസണില്‍ തകര്‍ന്നടിഞ്ഞ കുട്ടനാട്ടിലെ താറാവ് വിപണി ഇത്തവണ തിരിച്ചുവരമെന്നാണ് കര്‍ഷകരുടെ പ്രതീക്ഷ. കഴിഞ്ഞ വര്‍ഷം നവമ്പര്‍ പകുതിയോടെ പക്ഷിപ്പനി ഭീതിമൂലം രണ്ടര ലക്ഷത്തോളം താറാവുകളെ കൊന്നൊടുക്കുകയും നാടുകടത്തുകയും ചെയ്ത കുട്ടനാട്,അപ്പര്‍കുട്ടനാടന്‍ മേഖലകളിലെ പാടങ്ങളില്‍ ഒരിടവേളയ്‌ക്കുശേഷം താറാവിന്‍കൂട്ടങ്ങള്‍ നിറയുന്ന മനോഹരക്കാഴ്ചകള്‍ സഞ്ചാരികള്‍ക്ക് കൂടുതല്‍ ആകര്‍ഷകമാകുന്നു. പക്ഷേ സംസ്ഥാന സര്‍ക്കാര്‍ പക്ഷിപ്പനി കാലയളവില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ പലതും പതിരായി മാറിയെന്നാണ് കര്‍ഷകരുടെ പരാതി. ഹാച്ചറിയില്‍ ഉത്പാദിപ്പിക്കുന്ന താറാവിനെ കുട്ടനാട്ടിലെ കര്‍ഷകന് നല്‍കാതെ അന്യസംസ്ഥാനത്തേക്ക് കടത്തുന്നതായും പരാതി ഉയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

Football

സിദാന്‍- ഫ്രഞ്ച് ബോസ്

Football

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

Cricket

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

പുതിയ വാര്‍ത്തകള്‍

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; ഒക്ടോബർ മുതൽ 500 ഓളം അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.