സാന്‍ജോസ്: ഭാരതത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ടിരിക്കുന്ന ഡിജിറ്റല്‍ ഇന്ത്യയുശട ഭാഗമാകാന്‍ ആപ്പിള്‍ കമ്പനി സിഇഒ: ടിം കുക്ക് താല്‍പര്യം പ്രകടിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. ഡിജിറ്റല്‍ ഇന്ത്യ ധീരമായ ചുവടുവെയ്‌പ്പാണെന്ന് ടിം പറഞ്ഞതായി വക്താവ് അറിയിച്ചു.
ജന്‍ ധന്‍ യോജന പദ്ധതിക്ക് ‘ആപ്പിള്‍ വേ’ സംവിധാനം വിനിയോഗിക്കു
ന്നത് സംബന്ധിച്ച് പ്രധാനമന്ത്രി ടിം കുക്കുമായി ചര്‍ച്ചചെയ്തതായി വികാസ് സ്വരൂപ് പറഞ്ഞു.
ആപ്പിള്‍ 20 വര്‍ഷത്തോളമായി ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്നു. ഞങ്ങള്‍ക്കു കിട്ടുന്ന ബൃഹത്തായ ഉപഭോക്തൃ ശൃംഖലയുടെ സഹകരണം ഏറെ ഭാഗ്യകരമാണ്. വരും നാളുകളില്‍ ഭാരതത്തില്‍ ഞങ്ങളുടെ പ്രവര്‍ത്തനം ശക്തവും വ്യാപകവുമാക്കും. ഭാരതത്തില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ നിലവില്‍ 4,000 കേന്ദ്രങ്ങളുണ്ട്. വൈകാതെ ഭാരതത്തില്‍ ഐ ഫോണ്‍ സിക്‌സ് എസ്, സിക്‌സ് എസ് പ്ലസ് എന്നിവയും അവതരിപ്പിക്കും, ടിം കുക്ക് പ്രസ്താവനയില്‍ അറിയിച്ചു. ഹോട്ടല്‍ ഫെയര്‍മൗണ്ടില്‍ ഇരുവരും മാത്രമായി ചര്‍ച്ചകള്‍ നടത്തി.
തങ്ങളുടെ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സ് പ്രചോദനത്തിന് ഭാരതത്തിലാണ് പോയിരുന്നത്. ഭാരതവുമായി തികച്ചും വ്യത്യസ്തമായ ബന്ധമാണുള്ളത്, ടിം ട്വിറ്ററില്‍ എഴുതി.
ആപ്പിള്‍ ഭാരതത്തില്‍ നിര്‍മ്മാണ യൂണിറ്റുകള്‍ ആരംഭിക്കാനുദ്ദേശിക്കുന്നുണ്ടെന്നും അങ്ങനെ വന്നാല്‍ അത് മോദിയുടെ വമ്പിച്ച ഭരണ നേട്ടമായിരിക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു.
















