ആലുവ: വിധിയെ പഴിക്കാതെ ശാരീരിക വെല്ലുവിളികളെ അവഗണിച്ച് ബധിരരും മൂകരുയുടെയും ഒത്തുചേരല്‍ ദൃശ്യാനുഭവമായി. ജില്ല ബധിര അസോസിയേഷന്‍ ആലുവയില്‍ സംഘടിപ്പിച്ച ‘ബധിരോത്സവം’ ആണ് വേറിട്ട കാഴ്‌ച്ചയായത്. അതിഥികളായെത്തിയവര്‍ പറയുന്നത് കേള്‍ക്കാനോ തങ്ങളുടെ ആശയങ്ങളും ചിന്തകളും തുറന്നുപറയാനോ കഴിയാത്തവര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ ആംഗ്യഭാഷയിലൂടെ അവതരിപ്പിച്ചു.
സംഗമത്തിനെത്തിയ 150 പേരില്‍ 112 പേര്‍ തങ്ങളുടെ അവയങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രം കൈമാറി. കണ്ണുകള്‍ ആലുവ ദര്‍ശന ഐ ബാങ്കിനും മറ്റുള്ള അവയവങ്ങള്‍ സൊൈസറ്റിറി ഫോര്‍ ഓര്‍ഗന്‍ റിട്രയല്‍ ആന്റ് ട്രാന്‍സ്പഌന്റേഷന്‍ (സോര്‍ട്ട്) എന്ന സംഘടനയ്‌ക്കാണ് നല്‍കുന്നത്. ഇതിനുള്ള സമ്മതപത്രം ഐഎംഎ മദ്ധ്യകേരള പ്രസിഡന്റ് ഡോ. പി.കെ. നസറൂദ്ദീനു ചടങ്ങില്‍ കൈമാറി. സംസാര ശേഷിയില്ലാത്തവരുടെയും കേള്‍വിയില്ലാത്തവരുടെയും ദുഖങ്ങളും ദുരിതങ്ങളും അറിയാവുന്നതുകൊണ്ടാണ് തങ്ങളുടെ അവയവങ്ങള്‍ മരണശേഷം ധാനം ചെയ്യാനുള്ള സമ്മതപത്രം നല്‍കുന്നതെന്ന് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ആംഗ്യഭാഷയിലൂടെ വ്യക്തമാക്കി.
എസ്. ശര്‍മ്മ എംഎല്‍എ ‘ബധിരോത്സവം 2015’ ഉദ്ഘാടനം ചെയ്തു. അംഗങ്ങള്‍ക്കായുള്ള ‘പങ്കാളി’ മാരേജ് ബൃൂറോയുടെ ഉദ്ഘാടനം അന്‍വര്‍ സാദത്ത് എംഎല്‍എ നിര്‍വ്വഹിച്ചു. പ്രസംഗികരുടെ വാകുകള്‍ നിമിഷ വേണുഗോപാല്‍ അംഗ്യ ഭാഷയിലൂടെ പരിഭാഷപ്പെടുത്തി. അസോസിയേഷന്‍ ജില്ല ചെയര്‍മാന്‍ പിഎച്ച്എം ത്വല്‍ഹത്ത് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ എം.ടി. ജേക്കബ്, സിപിഎം ജില്ലാ സെക്രട്ടറിയേറ്റഗം ടി.കെ. മോഹനന്‍, മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ അഡ്വ.വി. സലീം, പ്രതിപക്ഷ നേതാവ് പി.ടി. പ്രഭാകരന്‍, അഡ്വ. ജി.എച്ച്. റൗഷല്‍, ജില്ലാ ജനറല്‍ സെക്രട്ടറി സി. ഗിരിജ എന്നിവര്‍ സംസാരിച്ചു.
നേവിയില്‍ പരിശീലനത്തിനിടെ കൈ നഷ്ടപ്പെട്ട ജോണിന് ധനസഹായം വിതരണം ചെയ്തു. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കലാപരിപാടികളും അരങ്ങേറി. ഭാരവാഹികളായി പിഎച്ച്എം ത്വല്‍ഹത്ത് (പ്രസിഡന്റ്), വി.പി. ജയങ്കര്‍ (വര്‍ക്കിംഗ് പ്രസിഡന്റ്), സി. ഗിരിജ (ജനറല്‍ സെക്രട്ടറി), സി.എന്‍. ഷെഫീഖ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
















