Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നഷ്ടകിരീടം വീണ്ടെടുക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2015, 08:44 pm IST
inSports

ഐഎസ്എല്ലില്‍ കഴിഞ്ഞ തവണ സാധ്യതകള്‍ എണ്ണിത്തുടങ്ങിയത് ചെന്നൈയിന്‍ എഫ്‌സിയുടെ പടയോട്ടത്തിലൂടെ. ആദ്യ വര്‍ഷം കിരീടവുമായി മടങ്ങാന്‍ ഏറെ യോഗ്യരെന്നു വിലയിരുത്തപ്പെട്ടത് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അഭിഷേക് ബച്ചന്റെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെയും ഉടമസ്ഥതയിലുള്ള ചെന്നൈയിന്‍ എഫ്‌സി. പ്രാഥമിക ഘട്ടത്തില്‍ അവര്‍ അത് കളിക്കളത്തിലും പുറത്തെടുത്തു. ആദ്യ റൗണ്ടിലെ 14 കളികളില്‍ ആറെണ്ണത്തില്‍ ജയിച്ച്, അഞ്ചെണ്ണത്തില്‍ സമനില വഴങ്ങിയ ചെന്നൈയിന്‍ തോല്‍വി രുചിച്ചത് കേവലം മൂന്നില്‍ മാത്രം. പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തിയെന്നതും ഇവരുടെ കരുത്ത് വെളിപ്പെടുത്തുന്നു. എന്നാല്‍, സെമി അവരുടെ വിധിയെഴുതി. കേരള ബ്ലാസ്റ്റേഴ്‌സിന്റെ പോരാട്ടവീര്യത്തിനു മുന്നില്‍ അവര്‍ മുട്ടുകുത്തി.

ലോക ഫുട്‌ബോളിലെ തന്നെ മികച്ച പ്രതിരോധനിര താരങ്ങളിലൊരാളെന്നു പേരെടുത്ത ഇറ്റാലിയന്‍സൂപ്പര്‍ താരം മാര്‍ക്കോ മറ്റരാസിയാണ് കഴിഞ്ഞ വട്ടം ടീമിനെ അണിയിച്ചൊരുക്കിയത്. ഇത്തവണം ആ ദൗത്യം മറ്റരാസി നിര്‍വഹിക്കും. ആദ്യവട്ടം ആറു കളികളില്‍ മറ്റരാസി ബൂട്ടണിഞ്ഞു.

ആദ്യ പതിപ്പില്‍ കൂടുതല്‍ ഗോള്‍ നേടിയ ടീം ചെന്നൈ. പ്രാഥമിക റൗണ്ടിലെ 14 കളികളില്‍ 24 ഗോള്‍ നേടി, 20 എണ്ണം വഴങ്ങി. സെമിയില്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ കൊച്ചിയിലെ ആദ്യ പാദത്തില്‍ 3-0ന് തോല്‍വി. രണ്ടാം പാദത്തില്‍ 3-1ന് ജയിച്ച് തിരിച്ചടിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് നേടിയ ഏക ഗോള്‍ വിധിയെഴുത. ആകെ 4-3 മുന്‍തൂക്കത്തോടെ ബ്ലാസ്റ്റേഴ്‌സ് കലാശക്കളിക്ക്. കഴിഞ്ഞ സീസണില്‍ ഏറ്റവും മികച്ച ജയം സ്വന്തമാക്കിയ ടീമും ചെന്നൈയിന്‍. മുംബൈ സിറ്റിക്കെതിെര 5-1. ഈ കളിയിലാണ് കൂടുതല്‍ ഗോളുകള്‍ പിറന്നതും.

എലാനോ

മുന്‍ ബ്രസീല്‍ താരം എലാനോ ബ്ലൂമറുടെ ബൂട്ടുകളെ വിശ്വസിച്ചായിരുന്നു ചെന്നൈയിന്‍ കഴിഞ്ഞവട്ടം ഹരിശ്രീ കുറിച്ചത്. ആദ്യ ആറ് കളികളില്‍ എട്ട് ഗോള്‍ നേടി മാര്‍ക്വീ താരമായ എലാനോ തന്റെ ഗോളടിക്കാനുള്ള അസാമാന്യ കഴിവ് പ്രകടമാക്കി. പിന്നീട് പരിക്ക് പല മത്സരങ്ങളും താരത്തിന് നഷ്ടപ്പെടുത്തി.  പരിക്കില്‍ നിന്ന് മുക്തനായശേഷം മൂന്ന് മത്സരങ്ങളില്‍ ബൂട്ടണിഞ്ഞെങ്കിലും ഗോള്‍ ഒഴിഞ്ഞുനിന്നു. എങ്കിലും ഒമ്പത് കളികളില്‍ എട്ട് ഗോള്‍ നേടി എലാനോ ടോപ് സ്‌കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. ബ്രസീലില്‍നിന്നുള്ള ബ്രൂണോ പെലിസാറി,  കൊളംബിയയുടെ സ്റ്റീവന്‍ മെന്‍ഡോസ, ഇന്ത്യന്‍ താരം ജെജെ ലാല്‍പെഖുലിയ എന്നിവര്‍ നാല് ഗോളുകള്‍ വീതം നേടി എലാനോയ്‌ക്ക് പിന്തുണ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ജെജെയാകട്ടെ ആദ്യ പതിപ്പിലെ ഇന്ത്യന്‍ ഗോള്‍വേട്ടക്കാരില്‍ മുന്നിലുമെത്തി.

ഇത്തവണയും മാര്‍ക്വീ താരം എലാനോ. കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടമായത് തിരിച്ചുപിടിക്കുക ചെന്നൈയിന്റെ ലക്ഷ്യം. അതിനുള്ള തയാറെടുപ്പുകളും ടീം നടത്തി. പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത ഒരുനിര വിദേശതാരങ്ങളുടെ കരുത്തുണ്ട് ഇത്തവണയും ടീമിന്. പ്രതിരോധത്തിലെത്തി ആക്രമണത്തിന്റെ കുമന്തമുനയായ ബെര്‍ണാഡ് മെന്‍ഡി, മധ്യനിരയില്‍ കളി മെനഞ്ഞ ബ്രൂണോ പെല്ലിസാറി, മുന്നേറ്റത്തില്‍ കസറിയ സ്റ്റീവന്‍ മെന്‍ഡോസ എന്നിവരെയും നിലനിര്‍ത്തി.

ചാമ്പ്യന്മാരായ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയില്‍ നിന്ന് രണ്ട് സൂപ്പര്‍താരങ്ങളെ റാഞ്ചി. കൊല്‍ക്കത്തയെ ചാമ്പ്യന്മാരാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച എത്യോപ്യന്‍ സ്‌ട്രൈക്കര്‍ ഫിക്രു ടഫേര, അര്‍മേനിയന്‍ ഗോള്‍കീപ്പര്‍ അപൗല ഈഡലിനുമാണ് കൂടുമാറിയത്. കൊല്‍ക്കത്തയ്‌ക്കായി 12 കളികളില്‍ നിന്ന് അഞ്ച് ഗോള്‍ നേടിയ ഫിക്രു മികച്ച സ്‌ട്രൈക്കറെന്ന് തെളിയിക്കുകയും ചെയ്തു. ഫിക്രുവിനും സ്റ്റീവന്‍ മെന്‍ഡോസയ്‌ക്കുമൊപ്പം ഇന്ത്യന്‍ താരം ബല്‍വന്ദ് സിങ്ങും ജെജെ ലാല്‍പെഖുലയും ചേരുന്നതോടെ ചെന്നൈയുടെ പ്രഹരശേഷി ഇരട്ടിയാകും. ഇവരെ തടഞ്ഞുനിര്‍ത്തുക മറ്റു പ്രതിരോധനിരയുടെ ഏറ്റവും വലിയ വെല്ലുവിളിയും.

പ്ലേ മേക്കര്‍ റോളിലുള്ള എലാനോക്കൊപ്പം ബ്രൂണോ പെലിസാറിയും റാഫേല്‍ അഗസ്റ്റൂസോയും ഇറ്റാലിയുടെ മാനുവല്‍ ബ്ലാസിയും ഒത്തുചേരുന്നതോടെ മൈതാനമധ്യം മേയാന്‍ വേറെ ആരെയും നോക്കേണ്ടതില്ല. യുവന്റസ്, നാപ്പോളി, പാര്‍മ മുന്‍ താരമാണ് മാനുവല്‍ ബ്ലാസി. 2005-2006 ലെ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ കളിച്ചു.

ബ്രസീലിലെ ഫഌമിനെന്‍സില്‍ നിന്നാണ് 24കാരന്‍ റാഫേല്‍ അഗസ്റ്റൂസോയുടെ വരവ്. മധ്യനിരക്കാരന്‍ എം.പി. സക്കീര്‍ ടീമിലെ ഏക മലയാളി.

                                                  ഫിക്രു

ഇറ്റലിയുടെ മുന്‍ താരം അലസാന്‍ഡ്രോ പൊറ്റെന്‍സ പ്രതിരോധനിരയിലെ കരുത്തന്‍. പാര്‍മയുടെയും ചീവോയുടെയും മയോര്‍ക്കയുടെയും ഫിയോറന്റീനയുടെയും പ്രതിരോധം കാത്ത മുപ്പത്തിയൊന്നുകാരന്‍ പൊറ്റെന്‍സ ദേശീയ അണ്ടര്‍ 19, 20, 21 ടീമുകളിലും കളിച്ചു. 2003 അണ്ടര്‍ 19 യുറോകപ്പും 2004 അണ്ടര്‍ 21 യൂറോകപ്പും ഇറ്റാലിയന്‍ ടീം സ്വന്തമാക്കിയത് പൊറ്റെന്‍സയുടെ പ്രതിരോധ മികവില്‍. ബ്രസീലില്‍ നിന്നുള്ള മെയില്‍സണ്‍ ആല്‍വസ്, എഡര്‍ ഫെര്‍ണാണ്ടസ്, ഫ്രഞ്ച് താരം ബര്‍ണാഡ് മെന്‍ഡി എന്നിവര്‍ക്കൊപ്പം ധനചന്ദ്ര സിങ്, ജസ്റ്റിന്‍ സ്റ്റീഫന്‍, മെഹര്‍ജുദ്ദീന്‍ വാഡൂ, ലാല്‍മംഗായ്‌സംഗ എന്നീ ഇന്ത്യന്‍ താരങ്ങളും പ്രതിരോധം സമ്പൂര്‍ണമാക്കുന്നു.

ഇറ്റലിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ചെന്നൈയില്‍ എഫ്‌സി ഒക്ടോബര്‍ മൂന്നിന് ഐഎസ്എല്‍ രണ്ടാം പതിപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയെ നേരിടും.

ടീം: ഗോള്‍കീപ്പര്‍മാര്‍: അപൗല ഈഡല്‍ (അര്‍മേനിയ) നിഥിന്‍ ലാല്‍, കരണ്‍ജിത് സിംഗ് (ഇന്ത്യ) പ്രതിരോധനിര: മെയില്‍സണ്‍ ആല്‍വസ്, എഡര്‍ ഫെര്‍ണാണ്ടസ് (ബ്രസീല്‍), ബര്‍ണാഡ് മെന്‍ഡി (ഫ്രാന്‍സ്), അലസ്സാന്‍ഡ്രോ പൊറ്റന്‍സ (ഇറ്റലി), ധനചന്ദ്ര സിംഗ്, ജസ്റ്റിന്‍ സ്റ്റീഫന്‍, മെഹര്‍ജുദ്ദീന്‍ വാഡൂ, ലാല്‍മംഗായ്‌സംഗ, അഭിഷേക് ദാസ് (ഇന്ത്യ). മധ്യനിര: എലാനോ, റാഫേല്‍ അഗസ്റ്റൂസോ, ബ്രൂണോ പെലിസ്സാറി (ബ്രസീല്‍), തോയി സിംഗ്, എം.പി. സക്കീര്‍,  ധനപാല്‍ ഗണേഷ്, ഗോഡ്‌വിന്‍ ഫ്രാങ്കോ, ഹര്‍മന്‍ജ്യോത് ഖര്‍ബ (ഇന്ത്യ). സ്‌ട്രൈക്കര്‍മാര്‍: ഫിക്രു (എത്യോപ്യ), സ്റ്റീവന്‍ മെന്‍ഡോസ (കൊളംബിയ), ജെജെ ലാല്‍പെഖുലിയ, ജയേഷ് റാണെ, ബല്‍വന്ത് സിംഗ് (ഇന്ത്യ).

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

Cricket

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

Sports

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

India

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

Football

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

പുതിയ വാര്‍ത്തകള്‍

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

യാഷിന് 50 കോടി, നയൻതാരയ്‌ക്കും കിയാരക്കും ലഭിച്ച പ്രതിഫലം; ടോക്സിക്കിനെക്കുറിച്ച് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.