Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കണ്ണൂരില്‍ നിയമപാലകര്‍ക്കു നേരെയുളള സിപിഎം അക്രമവും ഭീഷണിയും തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2015, 08:10 pm IST
in Kannur

പാനൂര്‍: നിയമപാലകര്‍ക്കു നേരെയുളള സിപിഎം അക്രമവും, ഭീഷണിയും കണ്ണൂരില്‍ തുടരുന്നു. പയ്യന്നൂര്‍ ഏരിയാ സെക്രട്ടറിയുടെ ഭീഷണിക്ക് പിന്നാലെ പയ്യന്നൂര്‍ സിഐ പി.കെ.മണിക്കു റീത്ത് സമര്‍പ്പണവും. ജില്ലയിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ സിപിഎം കൈകാര്യം ചെയ്യുന്ന രീതി എന്നും അക്രമത്തിന്റേതായിരുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പയ്യന്നൂര്‍ സിഐയ്‌ക്ക് നേരെ നടന്നിട്ടുള്ളത്. ഫോണില്‍ വിളിച്ച് ഭീഷണി മുഴക്കിയ ഏരിയാസെക്രട്ടറി മധുസൂതനെതിരെ കേസെടുത്തിരിക്കുകയാണ്. ആര്‍എസ്എസ് ജില്ലാശാരീരിക്ക് പ്രമുഖ് ഇളന്തോട്ടത്തില്‍ മനോജ് വധത്തിലും ഇയാള്‍ പ്രതിയായിരുന്നു. നിലവില്‍ ജാമ്യത്തിലാണ്. ഇത് ഒറ്റപ്പെട്ട സംഭവങ്ങളല്ല. മാറി വരുന്ന ഭരണരംഗത്തെ സ്വാധീനം മുന്നില്‍ കണ്ട് നേതാക്കള്‍ നിയമപാലകരെ നിഷ്‌ക്രിയരാക്കാന്‍ എന്നും ശ്രമിച്ചിരുന്നു. 2007ല്‍ തലശേരി ഫസല്‍ വധത്തിലെ െ്രെകംബ്രാഞ്ച് ഡിവൈഎസ്പി രാധാകൃഷ്ണനെ പാര്‍ട്ടി ഇംഗിതത്തിന് വഴങ്ങാത്തതിനെ തുടര്‍ന്ന് കൈകാര്യം ചെയ്ത രീതി ഞെട്ടിക്കുന്നതായിരുന്നു. ഒരു സ്ത്രീയെ ഉപയോഗിച്ച് അനാശാസ്യമാരോപിച്ച് ഡിവൈഎസ്പിയെ ക്രൂരമായി തല്ലിചതയ്‌ക്കുകയായിരുന്നു. അന്നത്തെ മര്‍ദ്ധനത്തില്‍ നിന്നും ആ ഉദ്യോഗസ്ഥന്‍ ഇന്നും മോചിതനായിട്ടില്ല. ഇത് രാഷ്‌ട്രീയം നോക്കാതെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കുളള താക്കീത് കൂടിയായിരുന്നു. അന്ന് അന്വേഷണസംഘത്തിലുണ്ടായിരുന്ന ഇന്നത്തെ ഇരിട്ടി ഡിവൈഎസ്പി പി.സുകുമാരന്റെ സ്ഥിതിയും വ്യത്യസ്ഥമല്ല. അന്ന് സിഐ ആയിരുന്ന സുകുമാരന്‍ ഫസല്‍ വധത്തിനു ശേഷം പാനൂരിലെ ബിജെപി നേതാവ് അഡ്വ:വത്സരാജ കുറുപ്പിന്റെ കൊലപാതകമായിരുന്നു അന്വേഷിച്ചത്. സിപിഎം പ്രവര്‍ത്തകരെ പിടികൂടി അന്വേഷണം പുരോഗമിച്ചപ്പോള്‍ പാനൂര്‍ ഏരിയാ സെക്രട്ടറിയെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുളളില്‍ തിരുവനന്തപുരത്തേക്ക് ഈ ഉദ്യോഗസ്ഥന് സ്ഥലംമാറ്റമാണ് സിപിഎം കൊടുത്തത്. അരിയില്‍ ഷുക്കൂര്‍ വധത്തില്‍ പി.ജയരാജനെ അറസ്റ്റ് ചെയ്തതോടെ വധഭീഷണിയുമുണ്ടായി. എം.വി.ജയരാജന്‍ പരസ്യഭീഷണി മുഴക്കിയതും നാം കണ്ടു. ഇന്ന് പി.സുകുമാരന് പ്രത്യേക ഗണ്‍മാനെയാണ് സിപിഎം ഭീഷണി കാരണം സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഈയിടെ ചക്കരക്കല്‍ പോലീസ് സ്‌റ്റേഷനില്‍ സിപിഎം എംഎല്‍എ എ.കെ.നാരായണന്റെ മകനെ മോചിപ്പിക്കാനെത്തിയ സിപിഎം സംഘം നടത്തിയ അതിക്രമം മാവോയിസ്റ്റുകളെ വെല്ലുന്നതായിരുന്നു. എസ്‌ഐ പ്രബീഷിനെ സ്‌റ്റേഷനില്‍ കയറി കയ്യേറ്റം ചെയ്ത് പ്രതികളെ മോചിപ്പിക്കുകയും, ചുമരില്‍ സിപിഎം എന്നെഴുതി വെയ്‌ക്കുകയുമായിരുന്നു. അതിനു ശേഷവും വധഭീഷണി തുടര്‍ന്നതോടെ ഉളിക്കല്‍ പോലീസ്സ്‌റ്റേഷനിലേക്ക് ഇയാളെ സ്ഥലം മാറ്റിയിരിക്കുകയാണ്. ഇതു കൂടാതെ കണ്ണൂര്‍ ടൗണ്‍ എസ്‌ഐ.സനല്‍കുമാറിന്റെ ക്വാര്‍ട്ടേഴ്‌സിനു നേരെ ബോംബേറിഞ്ഞതും സിപിഎം സംഘം തന്നെയായിരുന്നു. എസ്എഫ്‌ഐ നേതാക്കളെ മര്‍ദ്ധിച്ചുവെന്നാരോപിച്ച് എംവി.ജയരാജനും മറ്റ് എല്‍ഡിഎഫ് നേതാക്കളും ടൗണ്‍ സ്‌റ്റേഷനില്‍ ബഹളമുണ്ടാക്കിയതിനു ശേഷമായിരുന്നു ബോംബേറ് നടന്നത്.2003ല്‍ പാനൂര്‍ സിഐ ആയിരുന്ന എ.പി.ഷൗക്കത്തലിയുടെ ക്വാര്‍ട്ടേഴ്‌സ് അക്രമിച്ച് സ്വര്‍ണ്ണാഭരണമടക്കം കവര്‍ന്നത് സിപിഎം നേതാക്കളുടെ നേതൃത്വത്തിലായിരുന്നു.പോലീസ്സ്‌റ്റേഷനു നേരെയും അക്രമമുണ്ടായി. ടി.പി.ചന്ദ്രശേഖരന്‍, കതിരൂര്‍ മനോജ് വധങ്ങളിലെ അന്വേഷണസംഘത്തെയും നിരന്തര ഭീഷണി മുഴക്കിയാണ് സിപിഎം നേരിട്ടത്. പോലീസ് സ്റ്റേഷനുകളില്‍ കയറി പ്രതികളെ മോചിപ്പിക്കുന്ന സംഭവങ്ങള്‍ ജില്ലയില്‍ നിത്യമാണ്. മനോജ് വധത്തിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ജോസിചെറിയാനെ പി.ജയരാജന്‍ ഭീഷണിപ്പെടുത്തിയതും വാര്‍ത്തയായിരുന്നു. അരിയില്‍ ഷുക്കൂര്‍ വധത്തില്‍ പി.ജയരാജന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ജില്ലയിലെ സര്‍ക്കിള്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി സിപിഎം കാണിച്ച അക്രമങ്ങളില്‍ നിരവധി പോലീസുകാര്‍ക്കു പരിക്കേറ്റിരുന്നു. നിയമത്തെ പോലും വെല്ലുവിളിച്ചാണ് ഇത്തരം ചെയ്തികള്‍ ഇവിടെ അരങ്ങേറുന്നത്. പോലീസ്സ്‌റ്റേഷനില്‍ നിന്നും വേണ്ടി വന്നാല്‍ ബോംബുണ്ടാക്കുമെന്ന് അമരവാണി മുഴക്കിയ സംസ്ഥാന സെക്രട്ടറിയുടെ പാര്‍ട്ടിയില്‍ നിന്നും പ്രതീക്ഷിക്കുന്ന നിലവാരം ഇതുതന്നെയാണ്. എന്നാല്‍ കൊലവിളി മുഴക്കി സിപിഎം നടത്തുന്ന ഭീഷണി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരില്‍ ഭയവിഹ്വലത സൃഷ്ടിക്കുന്നുണ്ടെന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. രാഷ്‌ട്രീയ എതിരാളികളെ അക്രമിക്കുമ്പോള്‍ ഇടപ്പെട്ട് നീതി നിര്‍വ്വഹിക്കേണ്ടവര്‍ ഇവിടെ നിഷ്‌ക്രിയരാവുകയാണ്. ഇത് തുടരുകയുമാണ്. അതാണ് പയ്യന്നൂര്‍ സിഐയ്‌ക്ക് നേരെ നടന്നതും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Defence

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ ലോഗോ (ഇടത്ത്) ബെംഗളൂരുവിലെ എന്‍ജിഒ അനുകൂല, മോദി വിരുദ്ധ മാധ്യമമായ ദ ന്യൂസ് മിനിറ്റ്, അരവിന്ദ് കെജ്രിവാള്‍, ഇന്ത്യയിലെ പതിനായിരക്കണക്കിന് എന്‍ജിഒ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച ജോര്‍ജ്ജ് സോറോസ്, പാറ്റ ജനതാ പാര്‍ട്ടി ഉണ്ടാക്കിയ അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)
India

കോക് റോച്ച് ജനതാ പാര്‍ട്ടി ഭൂമിയിലേക്കിറങ്ങുന്നു…മോദിവിരുദ്ധ എന്‍ജിഒകളുടെ തലസ്ഥാനമായ ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നു

Entertainment

പ്രേംനസീർ സുഹൃത് സമിതി -ഉദയസമുദ്ര ഗ്രൂപ്പ് പ്രേം സ്‌മൃതി 2026 രാഷ്‌ട്രീയ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

Kerala

‘ പുറത്തുനിന്നുള്ള ചില പണികൾ എനിക്ക് വന്നിട്ടുണ്ട്. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോയെന്നറിയില്ല ‘ ; ടിനി ടോം

New Release

കാട്ടാളന് A സർട്ടിഫിക്കറ്റ് ,മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

പുതിയ വാര്‍ത്തകള്‍

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍

വമ്പൻ പ്രതീക്ഷകൾ സൃഷ്ടിച്ച് അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം റിലീസ് കൗണ്ട്ഡൗൺ ആരംഭിച്ചു; ആഗോള റിലീസ് 2026 ജൂലൈ 3

സത്യദേവിന്റെ പതിനാറാം ചിത്രം ‘സമവർത്തി’ ഫസ്റ്റ് ലുക്ക് പുറത്ത്

ബമ്പർ ലോട്ടറിയടിച്ചത് കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നന്; ഭാഗ്യനമ്പർ എടുത്തത് അമ്മ ലോട്ടറി ഏജൻസിയിൽ നിന്നും 

സുരേഷ് ​ഗോപിയുടെ മോനേ മാധവ് നിന്നോട് ഞാൻ പറയുകയാണ് ഉളുപ്പുണ്ടോ നിനക്ക് എന്നെക്കുറിച്ച് പറയാൻ;മാധവിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച് അശ്വന്ത് കോക്ക്

പാക് സൈനിക താവളങ്ങൾ തകർക്കാൻ ഇനി വ്യോമാതിർത്തി പോലും കടക്കണ്ട ; സുഖോയ്‌ക്കൊപ്പം കുതിക്കും രുദ്രം മിസൈൽ ; ലക്ഷ്യം പാകിസ്ഥാൻ മാത്രമോ ?

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

ജിഹാദി എന്ന് വിളിച്ചു,മതതീവ്രവാദിയാക്കി,എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി;ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ

വിഷു ബമ്പർ: ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.