മുംബൈ: മണിപ്പൂര്‍ ഗവര്‍ണര്‍ സയിദ് അഹമ്മദ് (73) അന്തരിച്ചു. ഞായറാഴ്ച രാവിലെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ മെയ് 16 ന് ആയിരുന്നു സയിദ് മണിപ്പൂര്‍ ഗവര്‍ണറായി ചുമതലയേറ്റത്.
ജാര്‍ഖണ്ഡ് ഗവര്‍ണറായിരുന്ന സയിദിനെ എന്‍ഡിഎ സര്‍ക്കാര്‍ മണിപ്പൂരിലേക്ക് മാറ്റുകയായിരുന്നു.
















