ന്യൂദൽഹി: ജവഹർലാൽ നെഹ്‌റുവിന് മൂന്നാം ക്ലാസ് വിദ്യാഭ്യാസമേയുള്ളൂവെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) യുടെ പേര് മാറ്റണമെന്നും സ്വാമി ആവശ്യപ്പെട്ടിട്ടു.
നേതാജി സുഭാഷ് ചന്ദ്രബോസിന് നല്ല വിദ്യാഭ്യാസ യോഗ്യതയുണ്ട്. എന്നാൽ നെഹ്‌റുവിന് മൂന്നാം ക്ലാസ് വിദ്യാഭ്യാസമേയുള്ളൂ. അതിനാൽ ജവഹർലാൽ നെഹ്‌റു സർവകലാശാലയുടെ പേര് മാറ്റി സുഭാഷ് ചന്ദ്രബോസിന്റെ പേരിടണം.
ജെഎൻയുവിൽ ആന്റി നാർക്കോട്ടിക് ബ്യൂറോയുടെ കാമ്പസ് ബ്രാഞ്ച് വേണമെന്നും ജിഹാദികളെയും നക്‌സലൈറ്റുകളെയും റെയ്ഡ് ചെയ്ത് അറസ്റ്റ് ചെയ്യണമെന്നും സ്വാമി ആവശ്യപ്പെട്ടു.
















