ജാംഷെഡ്പൂർ: ഝാർഖണ്ഡിന്റെ ത്വരിതഗതിയിലുള്ള വികസന ത്തിനായി നിരവധി പദ്ധതികൾ ആവിഷ്‌ക്കരിച്ചതായി മുഖ്യമന്ത്രി രഘുവർ ദാസ് പറഞ്ഞു. പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായുടെ ജന്മവാർഷികാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത പത്ത് വർഷത്തിനുള്ളിൽ വൻവികസന കുതിപ്പാണ് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്കായി നിരവധി ക്ഷേമപദ്ധതികൾ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. 2022 ഓടെ എല്ലാവർക്കും വീട് എന്നതാണ് ലക്ഷ്യം.
യുവാക്കൾക്കായി കേന്ദ്രസർക്കാർ ആവിഷ്‌ക്കരിച്ച മുദ്രാ ബാങ്ക് വളരെ പ്രയോ ജനപ്രദമാണ്. ബാങ്കുകളിൽ നിന്നും സംരംഭങ്ങൾക്കായി ലോണു കൾ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.
















